ഓട്ടോയില്‍ നിന്ന് ഏഴ് കോടി രൂപ പിടിച്ചു
ഹൈദരബാദ്: ഓട്ടോറിക്ഷയില്‍ നിന്ന് ഏഴുകോടി രൂപയോളം പിടിച്ചെടുത്തു. ഹൈദരാബാദിലെ ലഡിക പുളിലാണ് സംഭവം. ഒരു ഓട്ടോറിക്ഷയില്‍ നിന്ന് മറ്റൊരു ഓട്ടോറിക്ഷയിലേയ്ക്ക് ചാക്കുകെട്ടുകള്‍ മാറ്റുന്നത് ശ്രദ്ധയില്‍ പെട്ട ട്രാഫിക് പൊലീസ് കാര്യമെന്തെന്ന് തിരക്കുകയായിരുന്നു. ഓട്ടോറിക്ഷയ്ക്ക് തകരാര്‍ സംഭവിച്ചതിനാല്‍ ചാക്കുകള്‍ മറ്റൊരു ഓട്ടോയിലേയ്ക്ക് മാറ്റുകയാണെന്നായിരുന്നു മറുപടി. സംശയം തോന്നിയ പൊലീസുകാരന്‍ ചാക്ക് അഴിയ്ക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഓട്ടോ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളടങ്ങിയ മൂന്ന് ചാക്കുകള്‍ കണ്ടെത്തി.മൂന്ന് ചാക്കുകളിലായി ആറുകോടി എഴുപത് ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. നോട്ടുകള്‍ അടുക്കി വച്ച നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പണം ആദായനികുതി വകുപ്പിന് കൈമാറിയതായി ഡപ്യൂട്ടി പൊലീസ് കമ്മീഷണര്‍ തരുണ്‍ ജോഷി അറിയിച്ചു.
എന്നാല്‍ ഇത് കള്ളനോട്ടാണോ യഥാര്‍ഥ നോട്ടാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ ഓട്ടോയുടെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications