കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കന്‍ ജയിലില്‍ കലാപം:27പേര്‍ മരിച്ചു

  • By Shabnam Aarif
Google Oneindia Malayalam News

Sri Lanka
കൊളംബോ: ശ്രീലങ്കയില്‍ ജയിലില്‍ കലാപത്തില്‍ ജയില്‍പുള്ളികളും, സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ കൊളംബോയിലെ ജയിലിലാണ്‌ സംഭവം. കലാപത്തില്‍ നിരവധി പേര്‍ക്ക്‌ പരിക്കേറ്റിട്ടും ഉണ്ട്‌.

വെള്ളിയാഴ്‌ചയാണ്‌ ജയിലില്‍ കലാപം തുടങ്ങിയത്‌. പൊലീസിലെ ഒരു വിഭാഗവും തടവുകാരും തമ്മിവുണ്ടായ അസ്വാരസ്യം ആണ്‌ കലാപത്തിലേക്ക്‌ വഴിവെച്ചത്‌. മൊബൈല്‍ ഫോണുകളും ലഹരി മരുന്നും ജയിലിലെ സെല്ലുകളില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌ എന്ന്‌ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പൊലീസ്‌ പരിശോധനക്കെത്തിയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമായത്‌.

പരിശോധന എതിര്‍ത്ത തടവുകാര്‍ പ്രകോപിതരായതിനെ തുടര്‍ന്ന്‌ പൊലീസ്‌ നിറയൊഴിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതരായ തടവുകാര്‍ പൊലീസിന്റെ തോക്കുകള്‍ പിടിച്ചെടുത്ത്‌ തിരിച്ചു വെടിവെച്ചതാണ്‌ സുരക്ഷാ ഉദ്യോഗസ്ഥരും മരിക്കാന്‍ കാരണമായത്‌.

ഇരുക്കൂട്ടരും തമ്മിലുള്ള വെടിവെപ്പ്‌ രണ്ട്‌ മണിക്കൂറോളം സമയം നീണ്ടു നിന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌. കലാപം നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ്‌ തടവുപുള്ളികള്‍ക്ക്‌ നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. തുടര്‍ന്ന്‌ ജയിലില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്‌തു.

കലാപത്തിനിടെ നിരവധി ജയില്‍പുള്ളികള്‍ ജയില്‍ ചാടി എന്നും റിപ്പോര്‍ട്ടുണ്ട്‌.

English summary
At least 27 people were killed and a senior police officer seriously wounded in a gunfight in Sri Lanka's biggest prison that began when police came under fire from inmates, officials and police said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X