കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് നിയമം ലംഘിച്ചിട്ടില്ലെന്ന് കേരള സര്‍ക്കാര്‍

  • By Ajith Babu
Google Oneindia Malayalam News

Sharukh Khan
കൊച്ചി:സ്ത്രീകളുടെ മേനി പ്രദര്‍ശന നിരോധന നിയമപ്രകാരം ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍, ഇമ്മാനുവല്‍ സില്‍ക്‌സ് ഉടമകളായ ബൈജു, ഷൈജു എന്നിവര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഈ നിയമം ലംഘിച്ചുള്ള കുറ്റം ചെയ്തതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതേക്കുറിച്ച് അന്വേഷിച്ച കൊച്ചി സിറ്റി ഡിവൈഎസ്പി പി. ഗോപാലകൃഷ്ണപിള്ളയാണ് സത്യവാങ്മൂലം നല്‍കിയത്.

1994 ജൂലൈ 25ന് ഇതു സംബന്ധിച്ചു ഡിജിപി പുറപ്പെടുവിച്ച പ്രത്യേക സര്‍ക്കുലറില്‍, അതതു പ്രദേശങ്ങളിലെ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍മാര്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാല്‍ കര്‍ശന നടപടിയെടുക്കണമെന്നു നിര്‍ദേശിച്ചിരുന്നു.

2012 ഒക്‌റ്റോബര്‍ 18നു ഡിജിപി വീണ്ടും സര്‍ക്കുലര്‍ അയച്ചതില്‍, ഇക്കാര്യങ്ങള്‍ അതതു ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ പ്രതിമാസ കോണ്‍ഫറന്‍സില്‍ വിശകലനം ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഐജി മൂന്നുമാസം കൂടുമ്പോള്‍ കേസ് അവലോകനം നടത്തണമെന്നും നിര്‍ദേശിച്ചു. അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള 113 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും സത്യവാങ്മൂലത്തില്‍ അറിയിച്ചു.

കഴിഞ്ഞ ഡിസംബറില്‍ ഇമ്മാനുവല്‍ സില്‍ക്ക്‌സിന്റെ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ ഷാരൂഖ് ഖാന്‍ ചടങ്ങിനിടെ റാ വണിലെ ചമക് ചലോ എന്നുതുടങ്ങുന്ന ഗാനത്തിന് ചുവടുവെച്ചിരുന്നു. ഡാന്‍സ് കൊഴുപ്പിക്കാന്‍ അല്‍പ്പ വസ്ത്രധാരികളായ ചിയര്‍ഗേള്‍സും ഉണ്ടായിരുന്നു.
ഷാരൂഖിന്റെ നൃത്തം സഭ്യതയുടെ അതിരുകള്‍ ഭേദിച്ചതായി ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശിയായ സാജു പുല്ലുവഴി എന്നയാളാണ് എറണാകുളം ഫസ്റ്റ് കഌസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് ഷാരൂഖിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇന്‍ഡീസന്റ് റെപ്രസന്റേറ്റീവ് ഓഫ് വുമണ്‍(പ്രൊഹിബിഷന്‍) ആക്ട് 1986ലെ സെക്ഷന്‍ 3, 6 പ്രകാരമാണ് സൂപ്പര്‍താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

English summary
Shah Rukh Khan is in a spot with Kerala police here, which registered a case against the actor today for violating provisions of Indecent Representation of Women (Prohibition) Act 1986
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X