ലിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചു

കോടതി നിര്‍ദേശപ്രകാരം 1.15 ലക്ഷം രൂപ കലക്ടര്‍ മുമ്പാകെ കെട്ടിവച്ചതായും കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ അപേക്ഷിച്ചിരുന്നു.
കോടതി നടപടികളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ അവഹേളനം ഭയന്നാണ് കോടതിയില്‍ നേരിട്ടു ഹാജാരാകാത്തതെന്നും മാപ്പപേക്ഷ പരിഗണിച്ചു കേസ് അവസാനിപ്പിക്കണമെന്നും ലിസി സത്യവാങ്മൂലത്തില്‍ അപേക്ഷിച്ചിരുന്നു. താന്‍ കാരണം കോടതിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നതായും ലിസി കോടതിയില്‍ പറഞ്ഞു.
കോടതിയലക്ഷ്യക്കേസില്‍ നേരിട്ടു ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് ലിസിയോട് വ്യാഴാഴ്ച നേരിട്ടു ഹാജരാകാന്‍ ജസ്റ്റിസ് ബി പി റേ നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് ജീവനാംശ തുകയായ 1,15000 രൂപയാണു കലക്ടര്‍ മുഖേന നല്‍കിയതായി ലിസി അറിയിച്ചത്.
വികലാംഗനായ പിതാവിന് ജീവനാംശം നല്‍കാനുള്ള ഉത്തരവ് പാലിച്ചില്ലാ എന്ന പരാതിയേത്തുടര്‍ന്നാണ് ലിസിക്കെതിരെ കോടതിയലക്!ഷ്യത്തിന് കേസെടുത്തത്. വികലാംഗനായ തനിക്ക് സംരക്ഷണവും ജീവനാംശവും നല്‍കുന്നില്ലെന്ന് കാണിച്ച് പിതാവ് എന്‍ ഡി വര്‍ക്കിയാണ് ലിസിക്കെതിരെ പരാതി നല്‍കിയിരുന്നത്. പ്രതിമാസം 5500 രൂപ മരുന്നിനും ജീവിതച്ചെലവിനുമായി വര്‍ക്കിക്ക് നല്‍കണമെന്ന് ലിസിയോട് കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കുന്നില്ലെന്ന് കാണിച്ചാണ് വര്‍ക്കി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications