അടുത്ത ഊഴം അഫ്‌സല്‍ ഗുരുവിന്റേത്?

കസബിനെ തൂക്കിലേറ്റാന്‍ ഇന്ത്യയ്ക്ക് നാലു വര്‍ഷം വേണ്ടി വന്നുവെന്നത് യാഥാര്‍ഥ്യം തന്നെ. എന്നാല്‍ ആക്രമണത്തിന്റെ നാലാം വാര്‍ഷികത്തിന് അഞ്ചു ദിവസം ശേഷിയ്‌ക്കേ കസബിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നത് സ്വാഗതാര്‍ഹം തന്നെ.
കസബിന്റെ വധശിക്ഷ സ്വാഗതം ചെയ്യുന്നതിനോടൊപ്പം 2001 പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയും അധികം നീട്ടരുതെന്ന അഭിപ്രായമാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്.
അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയും രാഷ്ട്രപതിയുടെ പരിഗണനയിലാണ്. 2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ 12 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഫ്‌സല്‍ ഗുരുവിന് 2005 ആഗസ്ത് 4ന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 2011 ആഗസ്ത് നാലിന് അഫ്‌സല്‍ ഗുരു രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു. ഇത് ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലാണ്. കസബിന്റെ വിധി നടപ്പിലാക്കിയ വാര്‍ത്തകളോട് പ്രതികരിക്കവേ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയും തള്ളണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. അഫ്‌സല്‍ ഗുരുവിനെ എത്രയും വേഗം തൂക്കിലേറ്റണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങും അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയിന്‍മേല്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ വൈകരുതെന്ന് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications