Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനിയുടെ ജാമ്യാപേക്ഷ തള്ളി

Madani
ബാംഗ്ലൂര്‍: പിഡിപി നേതാവ് അബ്ദുല്‍നാസര്‍ മദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. നിരവധി അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം. എന്നാല്‍ കസ്റ്റഡിയില്‍ വെച്ചു തന്നെ മദനിക്ക് ആവശ്യമായ ചികിത്സ തേടാവുന്നതാണെന്ന് ജസ്റ്റീസ് നാഗമോഹന്‍സാദ് വ്യക്തമാക്കി.

2008ലെ ബാംഗ്ലൂര്‍ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് മദനിക്കെതിരേ കേസുള്ളത്. യാതൊരു കാരണവശാലും ജാമ്യം അനുവദിക്കാനാവില്ലെന്ന പ്രോസിക്യൂഷന്റെ കര്‍ശനനിലപാടിനെ തുടര്‍ന്നായിരുന്നു കോടതി വിധി.

സ്‌ഫോടനങ്ങളുടെ ആസൂത്രണത്തിലും കുറ്റവാളികള്‍ക്ക് സംരക്ഷണം നല്‍കിയ കാര്യത്തിലും മദനിക്ക് എഴുതിതള്ളാനാകാത്ത പങ്കുണ്ട്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി പങ്കെടുക്കേണ്ട യോഗത്തിന് തൊട്ടുമുമ്പുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിയ്ക്കുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന ആരോപണമുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഒമ്പത് വര്‍ഷത്തോളം ജയിലില്‍ കിടക്കുകയും ഒടുവില്‍ വിചാരകോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് 2007ല്‍ പുറത്തിറങ്ങുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+