മൂത്രവിസര്‍ജ്ജനം തടഞ്ഞതിന് കൊല
ദില്ലി: വീടിന് പുറത്ത് മൂത്രവിസര്‍ജ്ജനം നടത്തിയയാളെ തടയാന്‍ ശ്രമിച്ച 17കാരിയെ കൊന്നു. വ്യാഴാഴ്ച വൈകിട്ട് തെക്കന്‍ ദില്ലിയിലെ ഹസ്രത്ത് നിസാമുദ്ദീനിലെ ഇ ബ്ലോക്കിലാണ് സംഭവം.
കൊല്ലപ്പെട്ട യുസ്രയും അമ്മയും വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അയല്‍ക്കാരനായ ജാവേദ് ഇവരുടെ വീടിന്റെ ഗേറ്റിനരികില്‍ മൂത്രവിസര്‍ജ്ജനം നടത്തുന്നത് കണ്ടു. ഇതെ തുടര്‍ന്ന് യുസ്ര ഇയാളോട് വീടിന് മുന്നില്‍ മൂത്ര വിസര്‍ജജനം നടത്തരുതെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ജാവേദ് യുസ്രയെ ചീത്തവിളിയ്ക്കാന്‍ തുടങ്ങി. ബഹളം കേട്ട് യുസ്രയുടെ മാതാവും പുറത്തിറങ്ങി വന്നു.
ഇതിനിടെ ജാവേദ് തോക്കെടുത്ത് അമ്മയേയും മകളേയും വെടിവയ്ക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ യുസ്രയെ ഉടന്‍ തന്നെ എയിംസില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജങ്പുര സര്‍ക്കാര്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് യുസ്ര. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ജാവേദിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications