കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍വേ: ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തടവ് ശിക്ഷ

Google Oneindia Malayalam News

Chandrasekhar-Anupama
ഓസ്‌കോ: മകനെ ശകാരിച്ച ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് നോര്‍വെ കോടതി ശിക്ഷ വിധിച്ചു. കുറ്റക്കാരനായ പിതാവിന് 18 മാസവും മാതാവിന് 15 മാസവും തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നോര്‍വേയില്‍ കുട്ടികളെ ശാസിക്കുന്നതുപോലും ഗുരുതരമായ കുറ്റമാണ്. രണ്ടു പേര്‍ക്കും ലഭിച്ചത് രാജ്യത്തെ നിയമത്തിലെ 219ാം വകുപ്പ് പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ്.

സ്‌കൂള്‍ ബസ്സില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ വഴക്കുപറഞ്ഞതിനാണ് നടപടി. ഇത്തരം കുസൃതികള്‍ ആവര്‍ത്തിച്ചാല്‍ നാട്ടിലേക്ക് തിരിച്ചയയ്ക്കുമെന്നു പറഞ്ഞ് മകനെ ഭീഷണിപ്പെടുത്തിയെന്നതാണ് ആന്ധ്രസ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ചന്ദ്രശേഖറിനെതിരേയുള്ള കുറ്റം. മകനെ ശരിയായി പരിപാലിക്കാന്‍ തയ്യാറാകാതെ ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് പേടിപ്പിച്ചതിനാണ അനുപമയെ അഴിയ്ക്കുള്ളിലാക്കിയിരിക്കുന്നത്.

രണ്ടു പേരും നിയമസഹായം തേടി ഇന്ത്യന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. പക്ഷേ, നോര്‍വേയിലെ നിയമത്തെ മാനിച്ചുകൊണ്ടേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂവെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചിരുന്നു. ഒമ്പതുമാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിതാവ് ഭീഷണിപ്പെടുത്തിയ വിവരം കുട്ടി ടീച്ചറെ അറിയിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കുകയായിരുന്നു.

English summary
A Norway court on Tuesday sentenced Chandrasekhar Vallabhaneni to 18 months and his wife Anupama to 15 months in prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X