അവര്‍ പിടിയിലായോ...ദില്ലി പെണ്‍കുട്ടി
ദില്ലി: ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ജീവന്മരണപ്പോരാട്ടം ഡോക്ടര്‍മാരെയും വിസ്മയിപ്പിയ്ക്കുന്നു. മനസാക്ഷിയെ നടുക്കുന്ന ക്രൂരതകള്‍ക്ക് ഇരയായിട്ടും എങ്ങനെയും ജീവിതത്തിലേക്ക് തിരിച്ചുവരണമെന്ന ദൃഢനിശ്ചയത്തിലാണ് പെണ്‍കുട്ടിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നേരിയ പുരോഗതിയുണ്ടെങ്കിലും പെണ്‍കുട്ടി ഇപ്പോഴും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ബുധനാഴ്ച നടത്തിയ രണ്ടാംശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പെണ്‍കുട്ടിയുടെ പ്രതികരണങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ ഗ്രഹിയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കുറ്റവാളികള്‍ പിടിക്കപ്പെട്ടോയെന്ന് കഴിഞ്ഞ രാത്രിയില്‍ പെണ്‍കുട്ടി രക്ഷിതാക്കളോടു ചോദിച്ചുവെന്ന് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തുന്നത്. മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത കാര്യത്തെ കുറിച്ചു ബോധവതിയാണു കുട്ടി. മൃഗീയ ആക്രമണത്തിന് ഇരയായ ശേഷമുള്ള കടുത്ത മാനസികാഘാതത്തില്‍ നിന്നു മുക്തയാകുന്നതിന്റെ ലക്ഷണമാണിതെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
അതിനിടെ പെണ്‍കുട്ടിക്കൊപ്പം മര്‍ദനത്തിന് ഇരയായ സുഹൃത്തു പ്രതികളിലൊരാളായ മുകേഷിനെ തിരിച്ചറിഞ്ഞു. ബസ് െ്രെഡവര്‍ രാം സിങ്ങിന്റെ സഹോദരനായ മുകേഷിനെ തിഹാര്‍ ജയിലിലെ തിരിച്ചറിയല്‍ പരേഡിലാണു മനസിലാക്കിയത്.












Click it and Unblock the Notifications