Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരനിമിഷങ്ങള്‍ പെണ്‍കുട്ടി ഓര്‍ത്തെടുത്തു

ദില്ലി: രാജ്യതലസ്ഥാനം പ്രതിഷേധക്കൊടുങ്കാറ്റിലകപ്പെട്ട് ആടിയുലയുന്നതനിടെ ബസ്സിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. വെന്റിലേറ്ററില്‍ നിന്നും കുറച്ചുനേരത്തേക്ക് മാറ്റിയ പെണ്‍കുട്ടി ആശുപത്രിക്കിടക്കയില്‍ പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. ആശുപത്രിയിലെത്തിയ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.

അല്‍പം ആപ്പിള്‍ ജ്യൂസും വെള്ളവും കഴിച്ച യുവതി ബോധം വീണ്ടെടുത്തിട്ടുണ്ട്. മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. എന്നാല്‍ രക്തത്തിലെ കൗണ്ട് കുറഞ്ഞ അളവില്‍ തുടരുന്നതിന്റെയും അണുബാധയുടെയും മഞ്ഞപ്പിത്ത സാധ്യതയുടെയും ഭീഷണി നിലനില്‍ക്കുന്നു. എങ്കിലും ജീവന്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.

Delhi protest

വ്യക്തവും ശക്തവുമായ മൊഴിയാണ് യുവതി നല്‍കിയതെന്ന് ഡല്‍ഹി സൗത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ ഛായാ ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുവതിയുടെയും സുഹൃത്തായ യുവാവിന്റെയും മൊഴികള്‍ ഒരുപോലെയാണ്. തന്റെ സുഹൃത്തുമായി ബസിലുണ്ടായിരുന്നവര്‍ വഴക്കുണ്ടാക്കിയശേഷം തലയ്ക്കടിച്ചു വീഴ്ത്തി. അതിനുശേഷമാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

അതിനിടെ, സംഭവത്തിലെ പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്തതായി ദല്‍ഹി പൊലീസ് അറിയിച്ചു. ഏഴാമനെ ബിഹാറിലെ ഔംഗാബാദില്‍നിന്നാണ് പിടികൂടിയത്. ബസ് ജീവനക്കാരായ ഏഴുപേരാണ് കേസിലെ പ്രതികള്‍. പിറ്റേന്നുതന്നെ നാലുപേരെയും പിന്നീടുള്ള ദിവസങ്ങളില്‍ രണ്ടുപേരെയും പിടികൂടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+