ജ്യോതിക്കൊപ്പമുണ്ടായിരുന്നത് പ്രതിശ്രുത വരന്‍
ദില്ലി: ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുളള വിവാഹം ഫെബ്രുവരിയില്‍ നടത്താനിരിക്കുകയായിരുന്നു എന്നും ഇതിനുളള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
പെണ്‍കുട്ടിയുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്ത അയല്‍വാസികളാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. ഫിസിയോ തെറാപ്പി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ മഹാവീര്‍ എന്‍ക്ലേവിലെ വീടിനടുത്താണ് സുഹൃത്ത് താമസിക്കുന്നത്. ഇരുവരുടേയും വിവാഹ പാര്‍ട്ടി ദില്ലിയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്.
പെണ്‍കുട്ടി വിവാഹത്തിനായുളള വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതായും അയല്‍ക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസംബര്‍ 16 ന് രാത്രിയിലാണ് സുഹൃത്തിനെമര്‍ദ്ദിച്ച ്‌വശനാക്കിയ ശേഷം പെണ്‍കുട്ടിയെ ബസില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയത്. ക്രൂരപീഡനങ്ങള്‍ക്ക് അവസാനം ഇരുവരെയും മഹിപാല്‍പൂരില്‍ വച്ച് ബസിനു പുറത്തേക്ക് തളളിയിടുകയായിരുന്നു.
അക്രമം നടക്കുന്ന സമയത്ത് പെണ്‍കുട്ടിയെ തനിച്ചാക്കി രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്ന് യുവാവ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെണ്‍കുട്ടി മരിച്ചതിന്റെ ആഘാതത്തില്‍ നിന്നും യുവാവ് ഇതുവരെ മുക്തനായിട്ടില്ല.












Click it and Unblock the Notifications