പീഡനശ്രമം: കോണ്‍. നേതാവിന് ചെരുപ്പിനടി
ഗുവാഹട്ടി: വീട്ടില്‍ കയറി സ്ത്രീയ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച അസ്സമിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ സ്ത്രീകളുടെ മര്‍ദ്ദനം. ലോവര്‍ അസ്സമിലെ ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ മേഖലയിലെ കോണ്‍ഗ്രസിന്റെ സംഘടാകന്‍ ബിക്രംസിങ് ബ്രഹ്മയെയാണ് സ്ത്രീകള്‍ കൈകാര്യം ചെയ്തത്.
ചിരാഗ് ജില്ലയിലെ സല്‍ബരിയിലെ ഒരു വീട്ടില്‍ കയറി ഒരു സ്്ത്രീയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ബ്രഹ്മ കുടുങ്ങിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ബിക്രംസിങ്.
ബുധനാഴ്ച രാത്രി് ബിക്രംസിങ് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. പൊലീസിന് കൈമാറും മുമ്പ് ഗ്രാമത്തിലെ സ്ത്രീകള്‍ ബിക്രംസിങിനെ ചെരുപ്പ് കൊണ്ടടിയ്ക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു.
പൊലീസ് കസ്റ്റഡിയിലുള്ള ബ്രഹ്മയ്‌ക്കെതിരെ പീഡനശ്രമത്തിന് കേസെടുക്കുമെന്ന് അസം പൊലീസ് ഐജിപി ജിപി സിങ് അറിയിച്ചു.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതി അനുവദിയ്ക്കില്ലെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ കുറച്ചുമാസങ്ങളായി ബ്രഹ്മ ഈ സ്ത്രീയ പീഡിപ്പിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രാത്രി ബലംപ്രയോഗിച്ച് ഈ വീട്ടില്‍ കയറാന്‍ ശ്രമിച്ചതോടെ സ്ത്രീ ബഹളം വെയ്ക്കുകയും നാട്ടുകാരെത്തി ബ്രഹ്മയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
കുറ്റം തെളിഞ്ഞാല്‍ ബ്രഹ്മയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാനഘടകം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications