Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയുടെ വ്യോമസേനാ വിമാനയാത്ര 49 തവണ

ന്യൂഡല്‍ഹി: യു പി എ അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളിലും ഹെലികോപ്റ്ററിലും 7വര്‍ഷത്തിനിടക്ക് യാത്ര ചെയ്തത് 49തവണ. ഇതില്‍ 23യാത്രകളില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഒപ്പമുണ്ടായിരുന്നു.

കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ എട്ടു തവണയാണ് ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളില്‍ യാത്ര ചെയ്തത്. വിവരവകാശ നിയമപ്രകാരം അന്വേഷണം നടത്തിയതിലൂടെയാണ് ഈ യാത്രകള്‍ ചട്ടലംഘനമാണെന്ന വിവരങ്ങള്‍ പുറത്തു വന്നത്.

Sonia Gandhi

പദവിയനുസരിച്ച് സോണിയക്കും രാഹുലിനും വ്യോമസേന വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അധികാരമില്ല. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവര്‍ക്ക് മാത്രമേ വ്യോമസേന വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ അധികാരമുള്ളൂ. അതുകൊണ്ട് തന്നെ ഇവരില്‍ ആര്‍ക്കെങ്കിലുമൊപ്പമാവും യാത്ര. ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക അനുവാദത്തോടുകൂടി മാത്രമേ വ്യോമസേന വിമാനങ്ങളില്‍ യാത്ര ചെയ്യാവൂ.

ഐ എ എഫ് നിയമപ്രകാരം അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമെ വ്യോമസേന വിമാനങ്ങളില്‍ അര്‍ഹതയുള്ള വ്യക്തികള്‍ മറ്റുള്ളവരെ യാത്രയ്ക്ക് കൂട്ടാന്‍ അനുവാദമുള്ളൂ. പ്രണബ് മുഖര്‍ജി ധനമന്ത്രിയായിരിക്കേ അദ്ദേഹത്തിനും പ്രതിരോധമന്ത്രി എ കെ ആന്റണിയ്ക്കുമൊപ്പം സോണിയ ഗാന്ധി ആറു തവണ യാത്ര ചെയ്തതായും വിവരാവകാശ രേഖകള്‍ പറയുന്നു.

49 യാത്രകള്‍ നടത്തിയതില്‍ ആറ് ബില്ലുകള്‍ മാത്രമേ സോണിയ ഗാന്ധി അടച്ചിട്ടുള്ളൂവെന്നും രേഖകള്‍ ചൂണ്ടികാണിക്കുന്നു. 42 യാത്രകള്‍ വ്യോമസേന വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിയ്ക്കപ്പെട്ടിട്ടുള്ള ആളുകളുടെ കൂടെയായിരുന്നു. അതിനാല്‍ പണം അടയ്ക്കേണ്ടതില്ല. ഒരു യാത്രയുടെ ബില്‍ ഇതുവരെ അടച്ചിട്ടില്ല. 1.17 കോടി രൂപയുടെ ബില്ല് കര്‍ണാടക സര്‍ക്കാരാണ് നല്‍കേണ്ടത്. കര്‍ണാടക സര്‍ക്കാരിന് വേണ്ടിയുള്ള യാത്രയായിരുന്നു അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+