കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നായ്ക്കുരണപ്പൊടി പ്രയോഗം;11കുട്ടികള്‍ആശുപത്രിയില്‍

Google Oneindia Malayalam News

പാലക്കാട്: അധ്യാപകരും ജീവനക്കാരും നടത്തുന്ന പണിമുടക്കിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച എല്‍ പി സ്‌കൂളില്‍ നായ്ക്കുരണണപ്പൊടി വിതറി. ശരീരമാസകലം ചൊറിഞ്ഞുതടിച്ച 11 കുട്ടികളെയും ആയയേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് ഗവ. മോയന്‍സ് എല്‍ പി സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെ 9.15നാണ് സംഭവം. സമരാനുകൂലികളാണ് ഇത് ചെയ്തതെന്ന് എതിര്‍പക്ഷവും സമരത്തെ തകര്‍ക്കാനും സമരത്തിനെതിരെ ജനവികാരം തിരിച്ചുവിടാനും ഭരണപക്ഷക്കാര്‍ ചെയ്തതാണെന്ന് പണിമുടക്കുന്നവരും ആരോപിച്ചു. സംഭവത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലിസ് കേസെടുത്തു.

സ്‌കൂള്‍ ഹെഡ്മിസ്ട്രസ് രാധാദേവി മൂന്നു ദിവസമായി പണിമുടക്കിലും സ്റ്റാഫ് റൂം തുറക്കേണ്ടയാള്‍ അവധിയിലുമാണ്. പ്രധാനധ്യാപകന്റെ ചുമതല താല്‍ക്കാലികമായി വഹിക്കുന്ന അധ്യാപകന്‍ രാവിലെ സ്റ്റാഫ് മുറിയുടെ വാതില്‍ തുറന്നശേഷം ഓഫിസിലേക്ക് പോയി. ഈ സമയത്ത് ക്ലാസില്‍ കയറിയ വിദ്യാര്‍ഥികള്‍ക്കും പ്രീപ്രൈമറി വിഭാഗത്തിലെ ആയയായ മാങ്കാവ് ന്യൂകോളനിയിലെ സുമതി (32)ക്കുമാണ്് ചൊറിച്ചിലനുഭവപ്പെട്ടത്. സ്റ്റാഫ് മുറിയില്‍ ഈര്‍ച്ചപ്പൊടിയില്‍ കലര്‍ത്തിയാണ് നായക്കുരണപ്പൊടി വിതറിയിരുന്നത്. സ്‌കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്ന സഫ്‌വാന്‍, അന്‍സില്‍, മെഹനാസ്, തസ്ലി, ഫര്‍ഹാന, ഷിബില, മദീന, ഹിബ, അശ്വതി, അനുഷ, സഫ്‌റീന എന്നിവരെയാണ് കടുത്ത ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച വൈകീട്ട് 4.45ന് സ്‌കൂളിലെ മുഴുവന്‍ മുറികളും അടച്ചുപൂട്ടിയിരുന്നതായി പ്രധാനാധ്യാപകന്റെ ചുമതലയുള്ള അധ്യാപകന്‍ വ്യക്തമാക്കി. സമരത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ തന്നെയാണ് ചൊറിച്ചില്‍ അമുഭവപ്പെട്ട കുട്ടികളെയും ആയയെയും ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞ് സമരത്തില്‍ പങ്കെടുക്കുന്ന പ്രധാനധ്യാപിക രാധാദേവി ആശുപത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചിരുന്നു.

English summary
Teachers' non-cooperation stir hits schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X