കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ്: പാക് സര്‍ക്കാര്‍ റിവ്യുഹരജി നല്‍കും

Google Oneindia Malayalam News

ഇസ്ലാമാബാദ്: പ്രധാനമന്ത്രി രാജ പര്‍വേഷ് അഷ്‌റഫ് അടക്കം 16പേരെ അറസ്റ്റ് ചെയ്യാനുള്ള സുപ്രിം കോടതി വിധിക്കെതിരേ റിവ്യു ഹരജി നല്‍കാന്‍ പാകിസ്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. 2008ല്‍ ഊര്‍ജ്ജ മന്ത്രിയായിരിക്കുന്ന കാലത്ത് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ടാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

അറ്റോര്‍ണി ജനറല്‍ ഇര്‍ഫാന്‍ ഖാദിറാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. എന്നാല്‍ അഴിമതി കേസുകള്‍ അന്വേഷിക്കുന്ന നാഷണല്‍ എക്കൗണ്ടബിലിറ്റി ബ്യൂറോയോ(എന്‍എബി) അതോ സര്‍ക്കാറോ ആണ് റിവ്യൂഹരജി നല്‍കേണ്ട കാര്യത്തില്‍ ധാരണയായിട്ടില്ല.

Ashraf

അഷ്‌റഫിനെയും മറ്റു പ്രതികളെയും 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യാനാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു ഉത്തരവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ റെന്റല്‍ പവര്‍ പ്രൊജക്ടില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് സുപ്രിം കോടതി സ്ഥിരീകരിച്ചിരുന്നു. ചീഫ് ജസ്റ്റീസ് ഇഫ്ത്വികാര്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

English summary
The Pakistan government plans to file a review petition against the Supreme Court order calling for the arrest of Prime Minister Raja Pervez Ashraf and 16 others over corruption charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X