ക്ഷുദ്രഗ്രഹം, ഭൂമി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
വാഷിങ്ടണ്‍: ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ പകുതി വലിപ്പമുള്ള ക്ഷുദ്രഗ്രഹം ഭൂമിയ്ക്കരികിലേക്ക്. ഫെബ്രുവരി 15ന് ഭൂമിയില്‍ നിന്നും 27680 കിലോമീറ്റര്‍ അകലെക്കൂടിയാവും ക്ഷുദ്രഗ്രഹം കടന്നുപോവുക.
തലനാരിഴയ്ക്കുള്ള രക്ഷപ്പെടല്‍ എന്ന നിലയില്‍ തന്നെയാണ് ശാസ്ത്രലോകം ഇതിനെക്കാണുന്നത്. ബഹിരാകാശത്ത് ലക്ഷക്കണക്കിന് കിലോമീറ്റര്‍ പോലും സെന്റിമീറ്ററുകള്‍ എന്ന നിലയ്ക്കാണ് ശാസ്ത്രലോകം പരിഗണിയ്ക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോഴാണ് വലിയൊരു ദുരന്തത്തില്‍ ഭൂമി രക്ഷപ്പെടുന്നതെന്ന് മനസ്സിലാവും.

ഭൂമിക്കരികിലൂടെ ഇത്രയും വലിയൊരു ക്ഷുദ്രഗ്രഹം കടന്നുപോകുന്നത് ഒരുപക്ഷേ ഇതാദ്യമായിട്ടായിരിക്കുമെന്ന് നാസ ശാസ്ത്രജ്ഞനായ ഡോണ്‍ യിമോന്‍ പറയുന്നു.
1990 മുതല്‍ ഭൂമിക്കരികിലൂടെ കടന്നുപോകുന്ന വസ്തുക്കളെയെല്ലാം നാസ നിരീക്ഷിയ്ക്കുന്നുണ്ട്. 2012ഡിഎ 14 എന്ന് പേരിട്ടിരിയ്ക്കുന്ന ക്ഷുദ്രഗ്രഹം അമ്പത് മീറ്റര്‍ വ്യാസമുള്ളതാണ്. ഇത് ചെറുതോ വലുതോ എന്ന് പറയാനാകില്ല. മിക്കവാറും ഈ ക്ഷുദ്രഗ്രം ശിലാനിര്‍മിതമായിരിക്കുമെന്നും യിമോന്‍ വ്യക്തമാക്കി.
നാല്‍പത് വര്‍ഷം കൂടുമ്പോഴാണ് ഇത്തരം ഭീമന്‍ ശിലകള്‍ ഭൂ്മിക്കരികിലൂടെ കടന്നുപോകാറുള്ളത്. 1200 വര്‍ഷം കൂടുമ്പോഴേ ഇതിലേതെങ്കിലും ഭൂമിയില്‍ പതിയ്ക്കാനും സാധ്യതയുള്ളൂ. യുഎസിലെ അരിസോണയില്‍ പതിച്ചത് ഇത്തരമൊരു ക്ഷുദ്രഗ്രഹമായിരിക്കാമെന്നും യിമോന് പറഞ്ഞു.












Click it and Unblock the Notifications