മാര്‍പാപ്പ സ്ഥാനമൊഴിയുന്നു
വത്തിക്കാന്‍: കത്തോലിക്ക സഭയുടെ പരമോന്നത നേതാവ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ (85) ഈ മാസം 28ന് സ്ഥാനം ഒഴിയുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആരോഗ്യപരമായ പ്രശ്‌നങ്ങളാണ് പദവിയില്‍ നിന്ന് മാറാന്‍ മാര്‍പാപ്പയെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തിന്റെ യോഗത്തിലാണ് വിരമിയ്ക്കല്‍ പ്രഖ്യാപനമുണ്ടായത്.
പലതവണ ആലോചിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തശേഷമാണ് തീരുമാനം എടുത്തത്. എല്ലാ വിശ്വാസികളും ശാന്തമായി ഈ വാര്‍ത്ത കേള്‍ക്കണം പ്രായാധിക്യത്താല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കഴിയാത്തതുമൂലമാണ് സ്ഥാനമൊഴിയുന്നത്- കര്‍ദ്ദിനാള്‍മാരുടെ യോഗത്തില്‍ മാര്‍പാപ്പാ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോഗ്യസ്ഥിതി മോശമാവുകയാണെങ്കില്‍ താന്‍ സ്ഥാനമൊഴിയുമെന്ന് 2010 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ തന്നെ പോപ്പ് സൂചിപ്പിച്ചിരുന്നു. പുതിയ മാര്‍പാപ്പ വരുംവരെ സ്ഥാനം ഒഴിഞ്ഞുകിടക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു. മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഉടനുണ്ടാവും. 2005 ഏപ്രില്‍ 15നാണ് ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ചുമതലയേറ്റത്. അന്ന് 78 വയസ് ഉണ്ടായിരുന്ന ജോസഫ് റാറ്റ്‌സിംഗര്‍ ആ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു. പിന്നീടാണ് മാര്‍പാപ്പ എന്ന പേര് സ്വീകരിച്ചത്. ജര്‍മനിയാണ് അദ്ദേഹത്തിന്റെ ജന്മസ്ഥലം.
1294 ല്‍ സെലസ്റ്റിന്‍ ആറാമനും 1415 ല്‍ ഗ്രിഗറി പന്ത്രണ്ടാമനുമാണ് ഇതിന് മുമ്പ് സ്ഥാത്യാഗം ചെയ്ത മാര്‍പാപ്പമാര്‍. സുവ്യക്തമായ കാരണങ്ങളാല്‍ മാര്‍പ്പാപ്പമാര്‍ക്ക് സ്ഥാനമൊഴിയാമെന്ന് കാനന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അറുനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാര്‍പാപ്പ സ്ഥാനമൊഴിയുന്നുവെന്ന വാര്‍ത്ത ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ അവിശ്വസനീയതോടെയാണ് ശ്രവിച്ചത്.












Click it and Unblock the Notifications