Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ഞിക്കെട്ട് വയറ്റിനകത്ത്, നഷ്ടപരിഹാരത്തിന് വിധി

Cotton Roll
ശസ്ത്രക്രിയക്കുശേഷം വൃത്തിയാക്കാനുപയോഗിച്ച പഞ്ഞിക്കെട്ട് വയറിനകത്തുവെച്ച് 'മറന്ന' ഡോക്ടര്‍മാര്‍ വെട്ടിലായി. അഹമ്മദാബാദിലാണ് സംഭവം. അഞ്ചുവര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയക്കുശേഷം വൈകാതെ രോഗി മരിച്ചിരുന്നു. ഇപ്പോള്‍ രോഗിയുടെ കുടുംബത്തിന് 2.1ലക്ഷം രൂപയും കോടതിച്ചെലവും നല്‍കണമെന്ന ഉപഭോക്തൃ കോടതിവിധിയാണ് ഡോക്ടര്‍മാരെ വലച്ചിരിക്കുന്നത്.

ഡോ. മനുഭായി പിപാലിയക്കും ഡോ. ചിന്തന്‍ പട്ടേലിനുമെതിരെയാണ് നടപടി. മരിച്ച ത്രിഭുവന്‍ ചൗഹാന്റെ ഭാര്യ രത്തന്‍കുമാരിയുടെ പരാതിയത്തെുടര്‍ന്നാണ് വിധി. വിട്ടുമാറാത്ത വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയ ചൗഹാന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. 2008 നവംബര്‍ 21ന് ആയിരുന്നു ശസ്ത്രക്രിയ. വയര്‍ വൃത്തിയാക്കിയശേഷം പഞ്ഞിക്കെട്ട് ശരീരത്തിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു.

മുംബൈയില്‍ താമസമാക്കിയ ചൗഹാന്‍ ചികിത്സക്കായാണ് ജന്മദേശമായ അഹമ്മദാബാദിലത്തെിയത്. ശസ്ത്രക്രിയക്കുശേഷവും വയറുവേദന കുറയാഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ചികിത്സതേടി. എന്നാല്‍, ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് കാരണം പിടികിട്ടിയില്ല. വിദഗ്ദ പരിശോധനയില്‍ വയറിനകത്തെ വ്രണങ്ങള്‍ കാന്‍സറായതായി കണ്ടത്തെി. തുടര്‍ന്ന് 2009 മേയില്‍ നടന്ന ശസ്ത്രക്രിയയില്‍ വയറില്‍ പഞ്ഞിക്കെട്ട് കണ്ടത്തെി.

അത് ഇരുന്നിരുന്ന സ്ഥലത്തെ വ്രണമാണ് കാന്‍സറായത്. അതേവര്‍ഷം ഡിസംബര്‍ 10ന് ചൗഹാന്‍ മരിച്ചു. തുടര്‍ന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ നിയമനടപടി തുടങ്ങി. വിചാരണവേളയില്‍ ഡോക്ടര്‍മാര്‍ വീഴ്ച മറച്ചുവെക്കാന്‍ പരമാവധി ശ്രമിച്ചു. ശസ്ത്രക്രിയക്കുശേഷമുള്ള 155 ദിവസത്തിനിടെ രോഗി മറ്റ് പലയിടത്തും ചികിത്സ തേടിയതായി ഡോക്ടര്‍ വാദിച്ചു. എക്‌സ് റേ പരിശോധനയിലടക്കം അസ്വാഭാവിക വസ്തുക്കളൊന്നും വയറിനകത്തുള്ളത് ശ്രദ്ധയില്‍പെട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍, ഡോക്ടര്‍മാരുടെ വീഴ്ചമൂലം യുവതിയും രണ്ട് പിഞ്ച്കുഞ്ഞുങ്ങളും അനാഥരായതിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉപഭോക്തൃ കോടതി വിധിച്ചത്. 2.1 ലക്ഷം രൂപക്ക് എട്ട് ശതമാനം പലിശ സഹിതം നല്‍കുന്നതിന് പുറമെ 10,000 രൂപ കോടതിച്ചെലവ് നല്‍കാനും ഉത്തരവിട്ടു. എന്‍.എ ആചാര്യ, ജെ.വൈ ശുക്‌ള, കെ.എസ്. നാനാവതി എന്നിവരങ്ങിയ ഉപഭോക്തൃ ഫോറമാണ് കേസിന് തീര്‍പ്പ് കല്‍പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+