കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കയുണ്ടെങ്കില്‍ ഗെയിംസ് വേണ്ടെന്ന് തമിഴ്‌നാട്‌

Google Oneindia Malayalam News

Jayalalithaa
ചെന്നൈ: ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. തമിഴ് വംശജര്‍ക്കെതിരേയുണ്ടായ അതിക്രമങ്ങള്‍ സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മുറിപ്പെടുത്തുന്നതാണെന്നും ലങ്കയെ ഒഴിവാക്കി മീറ്റ് നടത്താന്‍ തയ്യാറാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനെ അറിയിച്ചു.

ബാലചന്ദ്രനെ കൊന്നത് യുദ്ധം കുറ്റം തന്നെയാണ്. അതു പൊറുക്കാന്‍ തമിഴ്‌നാട്ടുകാര്‍ക്ക് കഴിയില്ല. ചെന്നൈയില്‍ മീറ്റ് നടക്കുമ്പോള്‍ ലങ്കന്‍ താരങ്ങള്‍ കളിയ്ക്കാനെത്തും. ഇതൊഴിവാക്കാനാണ് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ട് വയസ്സുള്ള മകന്‍ ബാലചന്ദ്രനെ അതി ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു തൊട്ടുപിറകെയാണ് ജയലളിതയുടെ തീരുമാനം പുറത്തുവന്നത്. എന്നാല്‍ ജയലളിതയുടെ നീക്കത്തിന് കേന്ദ്രസര്‍ക്കാറിന്റെ പിന്തുണ ഉണ്ടാവാന്ഡ സാധ്യത കുറവാണ്.

ലങ്കയുടെയും മാലിദ്വീപിന്റെയും കാര്യത്തില്‍ ഇന്ത്യന്‍ നയതന്ത്രത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന ആരോപണം ശക്തമായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വര്‍ഷങ്ങളായി തുടരുന്ന ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയതിന് വന്‍ വില തന്നെ നല്‍കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

വടക്കന്‍ ഭാഗത്ത് നിന്ന് ഇന്ത്യയെ നിയന്ത്രിക്കാമെന്ന് ഉറപ്പുള്ള ചൈന തെക്കുഭാഗത്ത് ഒരു സൈനികത്താവളത്തിനായി ശ്രമിക്കുന്നുണ്ടെന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. ഇതിനകം നിരവധി ചൈനീസ് കമ്പനികള്‍ ലങ്കയില്‍ താവളമുറപ്പിച്ചു കഴിഞ്ഞു.

English summary
Amid protests over the alleged brutal killing of slain LTTE chief V. Prabhakaran’s son, Tamil Nadu Chief Minister J. Jayalalithaa on Thursday called off the 20th Asian Athletics Championships scheduled to be held here in July, saying Sri Lankan players have no place in the State.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X