ജീവപര്യന്തം കഴിഞ്ഞവര്‍ക്ക് വധശിക്ഷ വേണ്ട: ജഡ്ജി

കേസ് തുടങ്ങിയിട്ട് 22 കൊല്ലമായി. ഇക്കാലം മുഴുവന്‍ തടവില്‍ കിടന്നവരെ തൂക്കിലേറ്റിയാല്‍ അത് ഇരട്ട ശിക്ഷയാകും. ഒരു കുറ്റത്തിന് രണ്ടുശിക്ഷ എന്നത് ധാര്‍മികമായി ശരിയല്ല. അത് ഭരണഘടനയുടെ 21ാം വകുപ്പിന്റെ അന്തഃസത്തക്ക് എതിരാണ്. ജീവപര്യന്തം അല്ളെങ്കില്‍ വധശിക്ഷ എന്നതാണ് നിയമപരം. ജീവപര്യന്തം ആണെങ്കില്‍ 14 വര്‍ഷം കഴിയുമ്പോള്‍ ശിക്ഷയില്‍ പുനഃപരിശോധനക്ക് അവസരമുണ്ട്. ശിക്ഷ തുടരണോ ഇളവ് നല്‍കണോ എന്നതാണത്. രാജീവ് വധക്കേസില്‍ വധശിക്ഷ വിധിച്ചതിനാല്‍ പുന$പരിശോധനക്ക് അവസരം ഉണ്ടായില്ല.
പ്രതികളുടെ വധശിക്ഷ രാഷ്ട്രപതി പുനഃപരിശോധിക്കണം. ചെയ്ത കുറ്റത്തിന്‍െറ ഗൗരവം കണക്കിലെടുത്ത് മാത്രമാകരുത് വധശിക്ഷയെന്ന് സുപ്രീംകോടതി ജസ്റ്റിസ് എസ്.ബി. സിന്‍ഹയുടെ ഉത്തരവുണ്ട്. പ്രതികളുടെ മുന്‍കാലജീവിതവും സ്വഭാവവും ചുറ്റുപാടും പരിഗണിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. രാജീവ് കേസിലെ ശിക്ഷ 2010ന് മുമ്പ് നടപ്പാക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ പുനഃപരിശോധന ആനുകൂല്യത്തിന് അര്‍ഹരാണ്. കേസില്‍ അന്ന് വധശിക്ഷ നല്‍കിയ തീരുമാനം ശരിയാണ്. എന്നാല്‍, വധശിക്ഷ നിര്‍ത്തണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലേ വധശിക്ഷയാകാവൂ. ദല്‍ഹി കൂട്ടമാനഭംഗ കേസ് അത്തരത്തിലുള്ളതാണ് - അദ്ദേഹം പറഞ്ഞു.
1991 മേയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസില്‍ കുറ്റവാളികളെന്ന് കണ്ടത്തെിയ പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, നളിനി എന്നിവര്‍ക്ക് '99 ഒക്ടോബര്‍ എട്ടിനാണ് സുപ്രീംകോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റിസ് കെ.ടി. തോമസിന് പുറമെ ജസ്റ്റിസ് ഡി.പി. വാധ്വ, ജസ്റ്റിസ് സയിദ് ഷാ മുഹമ്മദ് ക്വാദ്രി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതികളുടെ ഹരജി പരിഗണിച്ചത്. നളിനിക്ക് വധശിക്ഷ നല്‍കുന്നതിനോട് വിയോജിച്ച ജസ്റ്റിസ് കെ.ടി. തോമസ് ശിക്ഷ ജീവപര്യന്തമാക്കമെന്ന് വിയോജനക്കുറിപ്പെഴുതി. പിന്നീട് 2000 ഏപ്രിലില്‍ നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ദേവീന്ദര്‍ പാല്‍ സിങ് ഭുല്ലാര്‍ കേസിന്‍െറ വിധികൂടി പരിഗണിച്ചായിരുന്നു തീരുമാനം.












Click it and Unblock the Notifications