തിരൂരിലെ പീഡനം, യുവാവ് അറസ്റ്റില്‍

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ മുമ്പും പ്രതി നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. മൃഗങ്ങളെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പൊലീസ് ഇയാളെ മുമ്പ് പിടികൂടിയിരുന്നു. വഴിപോക്കയായ സ്ത്രീയെ കയറിപ്പിടിച്ചതിന് തിരൂര്‍ സ്‌റ്റേഷനിലും മോഷണക്കുറ്റത്തിന് പരപ്പനങ്ങാടി സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. റെയില്‍വേയുടെ ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലും പ്രതിയാണ്.
തിങ്കളാഴ്ച രാത്രിയാണ് അമ്മയോടൊപ്പം കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചത്. തുടര്‍ന്ന് സാമൂഹികവിരുദ്ധ പശ്ചാത്തലമുള്ള 20 ഓളം പേരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തിരുന്നു. ഇവരിലൊരാളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. ഇയാള്‍ പലപ്പോഴും തിരൂരില്‍ വന്നുപോകുന്നയാളാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവദിവസവും ഇയാള്‍ തിരൂരില്‍ വന്നിരുന്നുവെന്നാണ് മൊഴി. മറ്റാരെങ്കിലും കുറ്റകൃത്യത്തില്‍ പങ്കാളികളാണോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പ്രതിയെ തിരൂര്‍ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരുമെന്നറിഞ്ഞ് നാട്ടുകാര്‍ വ്യാഴാഴ്ച രാത്രി സ്റ്റേഷന്‍ വളഞ്ഞു. അനിഷ്ടസംഭവങ്ങളുണ്ടാകുമെന്ന ഭയത്തെതുടര്‍ന്ന് പൊലീസ് ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്നുവയസ്സുകാരിയെ തിരൂര്‍ തൃക്കണ്ടിയൂരിലെ മഹിളാസമാജത്തിന്റെ മൂത്രപ്പുരയില്‍ അവശനിലയില്‍ കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മൂന്ന് വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുളളതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിക്ക് ഇപ്പോള്‍ മറ്റുളളവരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. പുറംതളളിയ മലദ്വാരം ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതിയിലാക്കിയിട്ടുണ്ട്.
കുട്ടിക്ക് രണ്ടാഴ്ചക്കുശേഷം വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാകും അടുത്ത ശസ്ത്രക്രിയ. മെഡിക്കല്‍ കോളജ് അഡീഷണല്‍ സുപ്രണ്ട് ഡോ. എം സി ചെറിയാന്റെ നേതൃത്വത്തിലുളള സംഘമാണ് ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.












Click it and Unblock the Notifications