Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെല്‍മെറ്റ് വേട്ടയ്ക്കിടെ 2 യുവാക്കള്‍ മരിച്ചു

Accident
കോഴിക്കോട് നഗരത്തില്‍ പൊലീസിന്റെ ഹെല്‍മെറ്റ് പരിശോധനിയ്ക്കിടെ നിയന്ത്രണംവിട്ട ബൈക്ക് കെഎസ്ആര്‍ടിസി ബസിലിടിച്ച് രണ്ടുപേര്‍ മരിച്ചു. മീഞ്ചന്ത മിനിബൈപ്പാസിലെ തിരുവണ്ണൂര്‍ കുറ്റിയില്‍പ്പടി ജങ്ഷണനിലാണ് അപകടം നടന്നത്. അരക്കിണര്‍ സ്വദേശി രാജേഷ് (36), നല്ലളം സ്വദേശി മഹേഷ്(26) എന്നിവരാണ് മരിച്ചത്.

പൊലീസിന്റെ ഹെല്‍മെറ്റ് വേട്ടയാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച നാട്ടുകാര്‍ ദേശീയ പാത ഉപരോധിയ്ക്കുകയും കെഎസ്ആര്‍ടിസി ബസ് അടിച്ചുതകര്‍ക്കുകയും ചെയ്തു. പ്രതിഷേധവുമായി റോഡിലിറങ്ങിയ നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് രണ്ടുതവണ ലാത്തി വീശേണ്ടിവന്നു. ലാത്തിചാര്‍ജില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

മാര്‍ച്ച് 9ന് ശനിയാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. കുറ്റിയില്‍പ്പടി ജങ്ഷനോടുചേര്‍ന്ന റോഡിലാണ് എസ്‌ഐ ഉള്‍പ്പെടുന്ന സംഘം ഹെല്‍മെറ്റ് പരിശോധന നടത്തിയത്. മീഞ്ചന്ത ഭാഗത്തുനിന്ന് ടൗണിലേക്ക് വരികയായിരുന്നു യുവാക്കള്‍. ഇവര്‍ സഞ്ചരിച്ച ബൈക്കിന് എസ്.ഐ. കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എസ്‌ഐയെ മറികടന്ന് ബൈക്ക് മുന്നോട്ടെടുത്ത യുവാക്കള്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ മുന്‍ചക്രത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. മുന്നോട്ടു നീങ്ങിയ ബൈക്കിന്റെ പിന്‍സീറ്റിലിരുന്നയാളുടെ ഷര്‍ട്ടില്‍ പൊലീസ് പിടുത്തമിട്ടപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ടു ബസിനടിയില്‍ പോയതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു.

ബസ്സ് അമ്പതു മീറ്ററോളം ദൂരം യുവാക്കളെയുംകൊണ്ട് മുന്നോട്ടുപോയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാഹനപരിശോധനയ്‌ക്കെത്തിയ പോലീസ് ജീപ്പില്‍ത്തന്നെ യുവാക്കളെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.

സംഭവത്തെ തുടര്‍ന്ന് പന്നിയങ്കര എസ്. ഐ അനില്‍കുമാറിനെ സ്ഥലം മാറ്റിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+