Get Updates
Get notified of breaking news, exclusive insights, and must-see stories!

കാത്തിരിപ്പിനൊടുവില്‍ മദനി നാട്ടിലെത്തി

Madani
തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അഞ്ചു ദിവസത്തെ ജാമ്യം ലഭിച്ച പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദിനി കേരളത്തിലെത്തി. മാര്‍ച്ച് 9ന് ശനിയാഴ്ച രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കര്‍ണാടക പൊലീസ് മദനിയെ എത്തിച്ചത്. അവിടെ നിന്നും അദ്ദേഹത്തെ കൊല്ലം മീയന്നൂര്‍ അസീസിയ മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ബാംഗ്ലൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മദനിയെ അറസ്റ്റുചെയ്തിട്ട് രണ്ടര വര്‍ഷമായി . ഇതിന് ശേഷം ആദ്യമായിട്ടാണ് ജാമ്യം ലഭിച്ച് മദനി കേരളത്തിലെത്തിയിരിക്കുന്നത്.

വിമാനത്താവളത്തില്‍ മദനിയെ സ്വീകരിക്കാന്‍ ഒട്ടേറെ പിഡിപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കര്‍ണാടക പൊലീസിന്റെ ആയുധങ്ങള്‍ വിട്ടുകിട്ടുന്നതിന് സമയമെടുത്തതിനാല്‍ 10.15നാണ് മദനിയെ പുറത്തേയ്ക്ക് കൊണ്ടുവന്നത്. വിമാനത്താവളത്തില്‍ നിന്നും മൊബൈല്‍ ഐസിയുവിലാണ് കൊല്ലത്തേയ്ക്ക് കൊണ്ടോപയത്.

ജാമ്യം അനുവദിക്കുമ്പോള്‍ത്തന്നെ മാധ്യമങ്ങളോടു സംസാരിക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞിരുന്നു. മെഡിക്കല്‍ കോളെജില്‍ നിന്നും പരിശോധനകള്‍ക്കുശേഷം ഞായറാവ്ച മദനി കൊട്ടിയത്ത് നടക്കുന്ന വിവാഹച്ചടങ്ങിലേയ്ക്ക് പോകും. കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിലാണ് ആദ്യ വിവാഹത്തിലെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹം നടക്കുന്നത്.

മദനിക്കൊപ്പമുളള നാലംഗ കര്‍ണാടക പൊലീസ് സംഘത്തിന് ആയുധങ്ങളുമായി വിമാനത്തില്‍ കയറാനുള്ള അനുമതി ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് ബാംഗ്ലൂരില്‍നിന്നുള്ള യാത്ര വൈകുകയായിരുന്നു. വൈകിട്ടു ബാംഗ്ലൂരില്‍നിന്നു ചെന്നൈ വഴിയുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണു മദനി എത്തിയത്. കേരളത്തില്‍ മഅദനിയുടെ സുരക്ഷാചുമതല എഡിജിപി എ. ഹേമചന്ദ്രനാണ്. വന്‍ പൊലീസ് സന്നാഹമാണു വിമാനത്താവളത്തിലുണ്ടായിരുന്നത്.

മദനിയുടെ ആംബുലന്‍സിനൊപ്പം കേരള പൊലീസിന്റെ വാഹനവ്യൂഹവും സുരക്ഷയൊരുക്കി. 2010 ഓഗസ്റ്റ് 17നാണു മഅദനിയെ അറസ്റ്റ് ചെയ്തു ബാംഗ്ലൂരിലേക്കു കൊണ്ടുപോയത്. ഞായറാഴ്ച അദ്ദേഹം പിതാവിനെയും സന്ദര്‍ശിക്കും. അന്‍വാര്‍ശേരി യത്തീംഖാനയിലെ അനാഥക്കുട്ടികള്‍ക്കൊപ്പവും സമയം ചെലവഴിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+