കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷുദ്രഗ്രഹം വരാതിരിക്കാന്‍ പ്രാര്‍ത്ഥിയ്ക്കുക

  • By Lakshmi
Google Oneindia Malayalam News

Asteroid heading toward earth
കേപ് കാനവറല്‍(ഫ്‌ളോറിഡ): ഭൂമിയ്ക്കുനേരെ ഭീതിയുയര്‍ത്തിക്കൊണ്ട് അടിയ്ക്കടി ക്ഷുദ്രഗ്രഹങ്ങള്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വമ്പന്‍ ക്ഷുദ്രഗ്രഹം രാജ്യത്തിന് നേര്‍ക്ക് വരുകയാണെങ്കില്‍ എന്ത് മുന്‍കരുതലെടുക്കണമെന്നതുസംബന്ധിച്ച് അമേരിക്കയില്‍ നാസ അധികൃതരും സെനറ്റ് അംഗങ്ങളും യോഗം ചേര്‍ന്നു.

ഇത്തരത്തില്‍ വമ്പന്‍ ക്ഷുദ്രഗ്രഹം രാജ്യത്തിന് നേര്‍ക്ക് അടുത്താല്‍ പ്രാര്‍ത്ഥിയ്ക്കുകയല്ലാതെ തല്‍ക്കാലം മറ്റു പോംവഴികളില്ലെന്നാണ് നാസ മേധാവി ചാള്‍സ് ബോള്‍ഡന്‍ പറയുന്നത്. ഫെബ്രുവരി 15ന് റഷ്യയില്‍ 55 അടി വ്യാസമുള്ള ഒരു ക്ഷുദ്രഗ്രഹം നിലം പതിയ്ക്കുകയും ഇതിന്റെ ആഘാഷത്തില്‍ 1500ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും നാശനഷ്ടങ്ങള്‍ സംഭവിയ്ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കയ്ക്ക് ഇത്തരത്തിലൊരു ഭീഷണിവന്നാല്‍ അത് അങ്ങനെ കൈകാര്യം ചെയ്യുമെന്ന വിഷയത്തില്‍ സെനറ്റ് അംഗങ്ങളും നാസയിലെ ശാസ്ത്രജ്ഞരും ചര്‍ച്ച നടത്തിയത്.

ഒട്ടേറെ ക്ഷുദ്രഗ്രഹങ്ങള്‍ ഇത്തരത്തില്‍ ഭൂമിയ്ക്ക് അടുത്തുകൂടി പോവുകുയം ഭൂമിയ്ക്കുനേരെ സഞ്ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവയെക്കുറിച്ചൊന്നും കാര്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് നാസ അധികൃതര്‍ പറയുന്നത്. അതിനാല്‍ത്തന്നെ ഇത്തരമൊരു സഹാചര്യമില്ലാതിരിക്കാന്‍ എല്ലാവരും പ്രാര്‍ത്ഥിയ്ക്കണമെന്നാണ് അവര്‍ പറയുന്നത്.

ക്ഷുദ്രഗ്രഹങ്ങള്‍ രാജ്യത്ത് പതിയ്ക്കുന്ന നിലയില്‍ സഞ്ചരിക്കുന്നുണ്ടോയെന്നകാര്യത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത്തരം ഗ്രഹങ്ങള്‍ വന്നിടിച്ചാല്‍ രാജ്യം മൊത്തത്തിലോ നഗരങ്ങളോ പൂര്‍ണമായും നശിച്ചുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും നാസ മേധാവി പറഞ്ഞു.

2012ല്‍ മറ്റൊരു ക്ഷുദ്രഗ്രഹം ഭീതിയുയര്‍ത്തിയിരുന്നുവെങ്കിലും അത് ഭൂമിയില്‍ നിന്നും 17,200 മൈല്‍(27681 കിമി) അകലെക്കൂടിയാണ് കടന്നുപോയത്. ടെലിവിഷന്‍ നെറ്റ് വര്‍ക്കുകളും കാലാവസ്ഥാ ഉപഗ്രഹങ്ങളും നില്‍ക്കുന്നതിനേക്കാളും അടുത്തുകൂടിയായിരുന്നു ആ ക്ഷുദ്രഗ്രഹത്തിന്റെ സഞ്ചാരം.

സജീവമായ സൗരയൂഥത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുവ്യക്തമാക്കുന്ന രീതിയിലാണ് വലിയ അപകടം സൃഷ്ടിച്ചേക്കാവുന്ന വസ്തുക്കള്‍ ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ തമ്മിലുള്ള ഇടവേള അത്ഭുതകരമാംവണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്-ടെക്‌സസിലെ ഡെമോക്രാറ്റിക് നേതാവായ എഡ്ഡി ബെര്‍നിസ് ജോണ്‍സണ്‍ പറയുന്നു.

ഫെബ്രുവരിയില്‍ ഭൂമിയില്‍ പതിച്ച ക്ഷുദ്രഗ്രഹത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്, അത് വളരെ കുറഞ്ഞ ആഘാതം മാത്രമാണ് വരുത്തിയത്, അടുത്തതിനെക്കുറിച്ചുള്ള ചിന്ത ആശങ്കയുണ്ടാക്കുന്നു ടെക്‌സസിലെ റിപ്പബ്ലിക്കന്‍ നേതാവും സയന്‍സ് കമ്മിറ്റി ചെയര്‍മാനുമായ ലമര്‍ സ്മിത്ത് പറയുന്നു. ഇദ്ദേഹമാണ് ക്ഷുദ്രഗ്രഹം സംബന്ധിച്ച കാര്യം ചര്‍ച്ചചെയ്യാനും ഇക്കാര്യത്തില്‍ കരുതലെടുക്കാന്‍ എത്രമാത്രം ഫണ്ട് വേണ്ടിവരുമെന്നുമറിയാനായി യോഗം വിളിച്ചുകൂട്ടിയത്.

സാധാരണനിലയില്‍ ഇത്തരം വസ്തുക്കള്‍ ഭൂമിയില്‍ പതിയ്ക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വളരെ ചെറുതാണ്. എന്നാല്‍ ഇടിയ്ക്കുന്ന വസ്തുവിന്റെ തീവ്രതയ്ക്കും വേഗതയ്ക്കുമനുസരിച്ച് ഇക്കാര്യത്തില്‍ മാറ്റങ്ങളുണ്ടാകും. നാശനഷ്ടങ്ങള്‍ ഉണ്ടാകില്ലെന്നുകരുതി വെറുതെയിരിക്കുന്നത് ചിലപ്പോള്‍ അപകടം വരുത്തിവയ്ക്കാനും ഇടയുണ്ട് ഹോള്‍ഡെന്‍ പറയുന്നു.

66 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് 6 മൈല്‍ വ്യാസമുള്ള ഒരു വസ്തു ഭൂമി മെക്‌സിക്കോയിലെ യുകാറ്റന്‍ പെനിന്‍സുലയില്‍ നിലം പതിച്ചിരുന്നു. ആ സംഭവം മൂലം ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചതുള്‍പ്പെടെയുള്ള മാറ്റങ്ങളാണ് ഭൂമിയിലുണ്ടാക്കിയത്. 1908ന് ശേഷം ഭൂമിയില്‍ പതിച്ചതില്‍ വച്ചേറ്റവും വലിയ ക്ഷുദ്രഗ്രഹമായിരുന്നു ഫെബ്രുവരി 15ന് റഷ്യയില്‍ വീണ് പൊട്ടിത്തെറിച്ചത്. 1908ല്‍ സൈബീരിയയില്‍ ഉണ്ടായ ഇത്തരമൊരു സംഭവത്തില്‍ 80 മില്യണ്‍ മരങ്ങളും 830 ചതുരശ്ര മൈലിലേറെ സ്ഥലവും നശിച്ചുപോയിരുന്നു.

English summary
NASA chief Charles Bolden has advice on how to handle a large asteroid headed toward New York City.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X