Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം

women-victim
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. ദില്ലി സ്വദേശിനിയായ 16 കാരിയെ അഞ്ച് പേര്‍ ചേര്‍ന്നാണ് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 24 കാരനായ മോനുവാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മറ്റ് നാലു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്.

വടക്കു പടിഞ്ഞാറന്‍ ദില്ലിയിലെ അമന്‍ വിഹാര്‍ പ്രവിശ്യയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി കടയിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മോനു സ്വന്തം ഫഌറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. മോനുവിന്റെ രണ്ടു കൂട്ടുകാരും അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ മോനുവിന്റെ രണ്ടു കൂട്ടുകാരും സ്ഥലത്തെത്തി. ഇവരും തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ ഇവര്‍ വിട്ടയക്കുകയായിരുന്നു.

പേടിച്ചുപോയ പെണ്‍കുട്ടി ഒരുദിവസം മൗനമായി ഇരുന്നെങ്കിലും പിറ്റേന്ന് വീട്ടുകാരോട് കാര്യങ്ങള്‍ പറയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനാണ് പോലീസില്‍ പരാതിപ്പെട്ടത്. സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിലെത്തി നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായതായി തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 24 കാരനായ മോനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.

മോനുവിന്റെ കൂട്ടുകാരായ രെഹാന്‍, ഗൗരവ്, രാഹുല്‍ എന്നിവരെയും പോലീസ് തിരയുകയാണ്. ഇവരെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിക്കുന്നതായി ദില്ലി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+