കൊച്ചി മെട്രോ: സര്‍ക്കാരിന്റെ വക 297.75 കോടി കൂടി

കൊച്ചി മെട്രോ അടുത്ത മാസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ഇതിനിടെ ലഭിച്ച സാമ്പത്തിക സഹായം പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്നാണ് പ്രകതീക്ഷിക്കപ്പെടുന്നത്. ഇതിന് മുമ്പ് 19 കോടി രൂപയുടെ സാമ്പത്തിക സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരുന്നു. ഓഹരി നിക്ഷേപമായാണ് അന്ന് 19 കോടി രൂപ സര്‍ക്കാര്‍ കൊച്ചി മെട്രോയ്ക്ക് നല്‍കിയത്. ഇതിനു പുറമേയാണ് 88.50 കോടി രൂപ കൂടി ഓഹരി നിക്ഷേപമായി നല്‍കിയിരിക്കുന്നത്.
നേരത്തെ കൊച്ചി മെട്രോയ്ക്ക് ആയിരം കോടി രൂപയുടെ വായ്പ നല്‍കാന്‍ ഫ്രഞ്ച് വികസന ഏജന്‍സി സന്നദ്ധത അറിയിച്ചിരുന്നു. കേരളത്തിലെത്തിയ ഫ്രഞ്ച് വികസന ഏജന്‍സി സംഘം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയാണ് ഈ ധനസഹായത്തിന് വഴിവെച്ചത്.
5182 കോടി രൂപയാണ് കൊച്ചി മെട്രോയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 2170 കോടി രൂപ് സ്വകാര്യ വായ്പ വഴി കണ്ടെത്താനാണ് കെ എം ആര്‍ എല്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ഫ്രഞ്ച് വികസന ഏജന്‍സിക്കുപുറമേ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നും വായ്പ ലഭിക്കുമെന്നും സംസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications