സ്റ്റാഫിന്റെ മുന്നിലിട്ടും ഭാര്യ തല്ലി: ഗണേഷ്

അപമാനഭാരം കൊണ്ടാണ് ഗണേഷ് കുമാര്‍ വിവരങ്ങള്‍ പുറത്തുപറയാതിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഭാര്യ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പരിക്കേറ്റ നിലയിലുള്ള ചിത്രങ്ങളും കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. ഇത്തരത്തിലുള്ള നാല് ചിത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ശത്രുക്കള്‍ക്ക് ഒപ്പം ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ ചമച്ച് മക്കളെ തന്നില്‍ നിന്നും അകറ്റാന്‍ യാമിനി തങ്കച്ചി ശ്രമിക്കുന്നതായും ഗണേഷ് ആരോപിച്ചു.
പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് തല്ലുകിട്ടി എന്ന മംഗളം വാര്‍ത്തയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അടികിട്ടിയ മന്ത്രി ഗണേഷ് കുമാറാണെന്ന് അടുത്ത ദിവസം ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു. തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് ഗണേഷ് കുമാറിന്റെയും യാമിനി തങ്കച്ചിയുടെയും വിവാഹമോചനം വരെയെത്തിയത്. ഇരുവരും രസത്തിലല്ല എന്നും വിവാഹമോചനത്തിന് ശ്രമിക്കുന്നതായും ഏറെ നാളായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ഇടപെട്ടെങ്കിലും ഇവരെ യോജിപ്പിച്ചു കൊണ്ടുപോകാനായില്ല. രണ്ട് മക്കളാണ് ഇവര്‍ക്ക്. മക്കളുടെ പേരില്‍ 25 ലക്ഷം രൂപ വീതം നല്‍കണമെന്ന ഉടമ്പടിയില്‍ ഇരുവരും പിരിയാന്‍ തയ്യാറാകുകയായിരുന്നു. എന്നാല്‍ മക്കളുടെ പേരില്‍ നല്‍കുന്ന തുക സ്ഥിരനിക്ഷേപമായി ഇടാമെന്ന ഗണേഷിന്റെ നിര്‍ദ്ദേശം യാമിനി അംഗികരിക്കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് വിവാഹമോചനത്തിനുള്ള ഹര്‍ജ്ജിയുമായി ഗണേഷ് കുമാര്‍ കോടതിയിലെത്തിയത്.












Click it and Unblock the Notifications