സിപിഎം ഏരിയാകമ്മിറ്റി വിമതര്‍ ബഹിഷ്‌കരിച്ചു

സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ സെക്രട്ടറിയായ സി ബി ചന്ദ്രബാബു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഏരിയാ കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച് വീണ്ടും ബഹളമുണ്ടായത്. തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. ഏരിയാ കമ്മിറ്റിയില്‍ 19 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 15 പേരും ഇറങ്ങിപ്പോയി. സി കെ ഭാസ്‌കരനെ മാറ്റിയ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് വിമതര്‍ പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ തെറ്റ് സംസ്ഥാന കമ്മിറ്റി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ പറഞ്ഞു.
സി കെ ഭാസ്‌കരനെ മാറ്റിയ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിനെതിരെ ഇന്ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെ പാര്‍ട്ടി വിലക്കിയിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തുമെന്നാണ് വിമത പ്രതീക്ഷ. കഞ്ഞിക്കുഴി മറ്റൊരു ഒഞ്ചിയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് വിമതരുടെ ഭാഷ്യം.
എന്നാല്‍ മൂത്രാശയ രോഗത്തെത്തുടര്‍ന്ന് ചേര്‍ത്തല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സി കെ ഭാസ്‌കരന്‍ ഇന്നത്തെ പ്രകടനത്തില്‍ പങ്കെടുക്കില്ല. നേരത്തെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി മുതിര്‍ന്ന നേതാവ് സി കെ ഭാസ്‌കരന്‍, അരൂര്‍ ഏരിയ സെക്രട്ടറി ടി വി തങ്കപ്പന്‍ എന്നിവരെ സ്ഥാനങ്ങളില്‍ നിന്നും മാറ്റാനും തീരുമാനമായിരുന്നു.


Click it and Unblock the Notifications