ടിപിയുടെ ഓര്‍മ്മകള്‍ക്ക് ഒരുവയസ്സ്

അടിയന്തരാവസ്ഥ കാലത്ത് മടപ്പള്ളി ഹൈ സ്‌കൂളില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയായാണ് രാഷ്ട്രീയത്തിലേക്കുള്ള ടി പി യുടെ കാല്‍വെപ്പ്. വി എസിന്റെ അടിയുറച്ച അനുഗാമിയായിരുന്ന ടി പി പതിനെട്ടാമത്ത വയസ്സില്‍ നെല്ലച്ചേരി വൈസ് ബ്രാഞ്ച് സെക്രട്ടറിയായി. പിന്നീട് എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് സെക്രട്ടറി, കേന്ദ്ര സമിതി അംഗം എന്നീ നിലകളില്‍ പാര്‍ട്ടിയില്‍ സജീവമായി. ജീവിത പങ്കാളിയായി സ്വീകരിച്ച കെ കെ രമയോ എസ് എഫ് ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും. മകന്‍ നന്ദു എന്ന അനന്ദുവും സ്‌കൂളില്‍ ചെറിയ രാഷ്ട്രീയമൊക്കെ ഉണ്ടായിരുന്നു.
2009 തില്‍ തന്റെ പാര്‍ട്ടിയായ സി പി ഐ (എം) പ്രത്യാശാസ്ത്രവ്യതിചലനങ്ങള്‍ നടക്കുന്നു എന്ന് പരസ്യമായി തുറന്നടിച്ച് പാര്‍ട്ടിയില്‍ നിന്നുമിറങ്ങിപ്പോയ ടി പി തന്റെ അതേ നിലപാടുകളുള്ള കുറച്ചു സഖാക്കളുമായി ചേര്‍ന്ന റവല്ല്യഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടി (ആര്‍ എം പി) രുപീകരിച്ചു. സംഘടനയുടെ ഒഞ്ചിയം ഏരിയ സെക്രട്ടറിയും ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന കണ്‍വീനറുമായിരുന്ന ടി പി സി പി ഐ (എം) ന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ പോരാടുന്നവരുടെ പ്രതീകമായി മാറി.
പി ഐ (എം) ന്റെ അണികളെ പിടിച്ചെടുത്ത റവല്ല്യൂഷണറി മാര്‍ക്കിസ്റ്റ് പാര്‍ട്ടിയോടുള്ള രാഷ്ട്രീയ വിരോധമാണ് ടി പി ചന്ദ്രശേഖരന്റെ കൊലക്ക് കാരണമെന്നാണ് പരക്കെ കരുതപ്പെടുന്നത്. എന്നാല്‍ പ്രതികളുടെ കൂറ് മാറ്റവും ശക്തമായ തെളിവുകള്‍ ലഭിക്കാത്തതും അന്വേഷണത്തെ പാതി വഴിയില്‍ നിര്‍ത്തുന്നു. എന്തും കാലം തെളിയിക്കുമെന്ന വിശ്വസിക്കുമ്പോഴും നഷ്ടം രമയ്ക്കും നന്ദുവിനും ആര്‍ എം പിക്കും മാത്രമാണ്. ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷി ദിനമായ ശനിയാഴ്ച ആര്‍ എം പി പ്രവര്‍ത്തകര്‍ വിപുലമായ ചടങ്ങുകളാണ് ഒഞ്ചിയത്ത് ഒരുക്കുന്നത്.


Click it and Unblock the Notifications