കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്ന് സംശയിച്ച് കുര്‍ലയില്‍ 18 കാരനെ, മയക്കുമരുന്നിനടിമയായ യുവാവ് കുത്തി കൊലപ്പെടുത്തി.സുനില്‍ കുമാര്‍ ഗുപ്തയെയാണ് അയല്‍ക്കാരനും ലഹരിക്കടിമയുമായ സുശില്‍ തേയ്റ്റ് കൊലപ്പെടുത്തിയത്.യുവാവിനെ കുത്തി കൊന്നതിനുശേഷം രക്തം വാര്‍ന്നൊഴുകുന്ന കത്തി ഉയര്‍ത്തിക്കാട്ടി പ്രതി നിന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സുനില്‍ കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മഹേഷ് യാദവ് എന്ന സുനിലിന്റെ സുഹൃത്താണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. സുനില്‍ മരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ യാദവിനു നേരെയും സുശീല്‍ വധശ്രമം നടത്തി. എന്നാല്‍ തക്ക സമയത്ത് സുശീലിന്റെ അമ്മ അയാളെ പിടിച്ച് വയ്ക്കുകയും യാദവിനോട് രക്ഷപ്പെടാന്‍ പറയുകയും ചെയ്തു.

ദിവങ്ങള്‍ക്ക് മുന്‍പ് ബാറില്‍ വച്ചാണ് സുശിലിന്റെ ഫോണ്‍ നഷ്ടമാകുന്നത്. കണ്ണട ധരിക്കുന്ന ഒരാളാണ് ഫോണ്‍ മോഷ്ടിച്ചതെന്നും അതുകൊണ്ട് തന്നെ സ്ഥിരമായി കണ്ണട ഉപയോഗിക്കുന്ന സുനില്‍ ആണ് തന്റെ ഫോണ്‍ മോഷ്ടിച്ചതെന്ന് പ്രതി ഉറപ്പിച്ചു.

അര്‍ദ്ധരാത്രി പിതാവിന്റെ കടയില്‍ നിന്നും മടങ്ങി വന്ന സുനിലിനെ കാത്ത് സുശീല്‍ നില്‍ക്കുകയും ചെയ്തു.ഫോണ്‍ മോഷ്ടിച്ചത് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു എന്നാല്‍ താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് സുനില്‍ പറഞ്ഞു. ഈ സമയങ്ങളിലെല്ലാം സുനിലിന്റെ സുഹൃത്തും മറ്റൊരു അയല്‍വാസിയുമായ യാദവ് ഒപ്പമുണ്ടായിരുന്നു.

സുനില്‍ ഫോണ്‍ മോഷ്ടിച്ചിട്ടില്ല എന്ന പറഞ്ഞത് കേട്ട് സുശീല്‍ വീട്ടിലേക്ക് പോയി ഉടന്‍ തന്നെ മടങ്ങി വന്നു. കൈയ്യില്‍ ഒളിപ്പിച്ച് വച്ച കത്തി സുനിലിനു നേരെ വീശി. എന്നാല്‍ സുനില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മറവിലൊളിച്ചു. എന്നാല്‍ സുശീല്‍ ഇയാളെ കണ്ടെത്തുകയും നെഞ്ചില്‍ കുത്തുകയുമായിരുന്നു.

ഇതിനിടെ സുശിലിനെ തടയാന്‍ ശ്രമിച്ച നാട്ടുകാര്‍ക്ക് നേരെയും ഇയാള്‍ കത്തി വീശി. ഇയാള്‍ കടുത്ത മദ്യപാനിയും മയക്കുമരുന്നിടമയുമാണെന്ന് പൊലീസ് പറഞ്ഞു. ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

മരിച്ച സുനിലിന് അച്ഛനും അമ്മയും നാലും സഹോദരിമാരും 15 വയസ്സുള്ള സഹോദരനുമുണ്ട്.

English summary
A college student was stabbed to death by his drug-addict neighbour who suspected him of stealing his cellphone in Kurla (W), said the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X