കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദത്തിന് ജയിലിലും വീട്ടുഭക്ഷണവും കിടക്കയും

Google Oneindia Malayalam News

മുംബൈ: അതങ്ങനെയാണ്, ചിലര്‍ക്ക് വീട് തന്നെ ഒരു ജയിലായി തോന്നുമ്പോള്‍ മറ്റു ചിലര്‍ക്ക് ജയില്‍ സ്വന്തം വീടായി തോന്നും. കുറ്റത്തിന്റെയും കുറ്റവാളിയുടെയും പ്രശസ്തി കൂടി കണക്കിലെടുക്കുമ്പോള്‍ ചിലര്‍ക്ക് ഒരു വി വി ഐ പി പരിഗണന ജയിലിലും കൊടുക്കണം എന്ന് തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ലല്ലോ. മുംബൈ സ്‌ഫോടനക്കേസില്‍ കീഴടങ്ങി ജയിലിലായെങ്കിലും സഞ്ജയ് ദത്തിന് ഇപ്പോഴും ഭക്ഷണം വീട്ടില്‍നിന്നുമാണ് എന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷണം മാത്രമല്ല, മരുന്നും വസ്ത്രങ്ങളും വസ്ത്രങ്ങളും എന്തിന് താരത്തിന് ഉപയോഗിക്കാനുള്ള തയലണ വരെ സ്വന്തം വീട്ടില്‍ നിന്നും കൊണ്ടുക്കൊടുക്കുന്നു. ഹിന്ദി സിനിമയിലെ സൂപ്പര്‍ സ്റ്റാറായ സഞ്ജയ് ദത്തിന് ജയിലിലും സ്റ്റാര്‍ പരിഗണനയാണ് എന്ന് ചുരുക്കം.

Sanjay Dutt

ഫാന്‍, മരുന്ന്, കിടക്ക, തലയിണ, സിഗരറ്റ്, വീട്ടിലെ ഭക്ഷണം എന്നീ സൗകര്യങ്ങള്‍ വേണമെന്നായിരുന്നു സഞ്ജയ് ദത്ത് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതെല്ലാം കോടതി അനുവദിച്ചുകൊടുക്കുകയും ചെയ്തു. എന്തോ ഭാഗ്യത്തിന് ജയിലില്‍ സിഗരറ്റ് വലിക്കാനുള്ള അനുവാദം കോടതി ദത്തിന് നല്‍കിയില്ല. അനുവാദം നല്‍കിയില്ല എന്ന് മാത്രമല്ല വലി ഉപേക്ഷിക്കാന്‍ കോടതി താരത്തെ ഉപദേശിക്കുകയും ചെയ്തു.

ഭക്ഷണവും വസ്ത്രവും മരുന്നും മാത്രമല്ല ജയിലിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വി ഐ പി പരിഗണനയും സഞ്ജയ് ദത്തിന്റെ ചെലവില്‍ ലഭിക്കുന്നുണ്ടത്രെ. ദത്തിനെ കാണാനായി ജയിലിലെത്തിയ സഹോദരി പ്രിയാദത്ത് വളരെയധികം സമയം അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. ഭാര്യയെയും മക്കളെയും കുറിച്ചുള്ള സൂപ്പര്‍ താരത്തിന്റെ ആധി കുറച്ചുകൊടുക്കുകയായിരുന്നേ്രത സഹോദരി ജയിലില്‍.

1993 ലെ ബോംബെ സ്‌ഫോടനക്കേസുകളില്‍ പ്രതിയായ സഞ്ജയ് ദത്തിന് 5 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതില്‍ ഒന്നര വര്‍ഷം ദത്ത് ജയിലില്‍ ചെലവിട്ടുകഴിഞ്ഞു. ഇനി മൂന്നരവര്‍ഷം കൂടി താരം ജയില്‍ ശിക്ഷ അനുഭവിക്കണം.

English summary
Bollywood actor Sanjay Dutt is enjoying VIP treatment in jail. Star actor allowed to use home made food, medicine, clothes and pillow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X