കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയെ അതിക്രൂരമായികൊന്നു

  • By Meera Balan
Google Oneindia Malayalam News

നാഗ്പൂര്‍: നാഗ്പൂരില്‍ ഏഴാക്ളാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം തീയിട്ട് കൊന്നു. മദ്ധ്യപ്രദേശിലെ കൂലിപ്പണിക്കാരായ ദന്പതികളുടെ മകളെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. 2013 മെയ് 23 നാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ തീപ്പൊള്ളലേറ്റ നിലയില്‍ മനിഷ് നഗറിലെ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഇവിടെയെത്തിയത്. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചു. 95 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം തീയിട്ട് കൊല്ലുകയായിരുന്നു.

പ്രതികളെ കണ്ടെത്താന്‍ ഇത് വരെയും പൊലീസിന് കഴിഞ്ഞിട്ടില്ല.സംഭവസ്ഥലത്ത് നിന്നും ഒരു കത്തി, കത്തിക്കരിഞ്ഞ വസ്ത്രങ്ങള്‍ , മദ്യക്കുപ്പി, എന്നിവ കണ്ടെത്തി. സാമൂഹിക വിരുദ്ധരുടെ താവളമാണ് കെട്ടിടമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്ത്യയിലുടനീളം പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. മാത്രമല്ല ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പല ബലാത്സംഗ കേസുകളിലും പീഡനത്തിനു ശേഷം ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുന്നതായി കണ്ടുവരുന്നു.

English summary
A Class 7 girl who was allegedly sexually assaulted and then set on fire at an under-construction building in Nagpur has died at a hospital in the city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X