ആംആദ്മി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുക ജനങ്ങള്‍
ദില്ലി: ദില്ലി അസംബ്ളി തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന ആം ആദ്മി സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കി. ദില്ലിയിലെ 12 നിയോജകമണ്ഡലങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 44 പേരുടെ പേരുകളാണ് പാര്‍ട്ടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടേണ്ട 12 പേരുടെ പേരുകള്‍ പ്രഖ്യാപിക്കുക പാര്‍ട്ടിയുടെ താഴേക്കിടയിലുള്ള സാധാരണക്കാരയ അണികളുടെ തീരുമാനം അനുസരിച്ചായിരിക്കും.2013 മെയ് 24 നാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
44 പേരില്‍ ജനസമ്മതരായവരായിരിക്കും മത്സരിക്കുക. ഇവരെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ചര്‍ച്ചകളും സംവാദങ്ങളും നടത്തുമെന്ന് ആംആദ്മി പാര്‍ട്ടി (AAP) കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് മനിഷ് സിസോഡിയയും സഞ്ജയ് സിംഗും അടങ്ങുന്ന സ്‌ക്രീനിംഗ് കമ്മിറ്റിയാണ്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകരും എഎപി അംഗമായ ഷസിയ ഇമി , സിസോഡിയ എന്നിവരും ഉള്‍പ്പെടുന്നു.
തെരഞ്ഞെടുപ്പിന് വേണ്ട പണം എങ്ങനെയാണ് സ്വരൂപിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയാണ് എന്ന് കെജ്രിവാള്‍ മറു പടി പറഞ്ഞു.ഇത്തരത്തില്‍ രണ്ട് കോടി രൂപയാണ് പാര്‍ട്ടി സ്വരൂപിച്ചതെന്നും തങ്ങളുടെ വെബ്‌സൈറ്റില്‍ നോക്കിയാല്‍ ഇതിന്റെ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കും എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അഞ്ജാതരായ വ്യക്തികളില്‍ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും കെജ്രിവാള്‍ കൂട്ടിചേര്‍ത്തു.
സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സ്‌ക്രീനിംഗ് നടത്തിയത് പോലെ അന്തിമ പട്ടിക തയ്യാറാക്കുന്നത് ,സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലത്തിനെ പറ്റി അന്വേഷിച്ചതിനും സാധാരണക്കാര്‍ക്കിടയില്‍ അവര്‍ക്കുള്ള അംഗീകാരത്തെയും മറ്റും അടിസ്ഥാനപ്പെടിത്തിയുംആയിരിക്കും.ഇത് മാത്രമല്ല ഒരു കുടുംബത്തില്‍ നിന്ന് ഒന്നിലധികം അംഗങ്ങള്‍ക്ക് മത്സരിക്കാനുളള അനുമതി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ നിന്ന് മത്സരിച്ച് കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ത്ഥികള്‍ എന്നിവരില്‍ 19 പേര്‍ കൊലപാതകം തട്ടിക്കൊണ്ട് പോകല്‍ എന്നീ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രതികളായിരുന്നു. ബി എസ് പി യുടെ 15 സ്ഥാനാര്‍ത്ഥികളും ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരുന്നു. എന്നാല്‍ നല്ല പ്രതിച്ഛായ ഉള്ളവരെ മാത്രമേ എഎപി സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുകയുള്ളൂ എന്നും കെജ്രിവാള്‍ അറിയിച്ചു.
മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കാത്ത തരത്തിലുള്ള പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകാന്‍ അപേക്ഷ നല്‍കിയവരില്‍ 160 പേര്‍ അഭിഭാഷകരും, മാധ്യമപ്രവര്‍ത്തകരും , മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരം ഉള്‍പ്പെടുന്നു. സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ 25 വര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആളും മറ്റൊരാള്‍ ബി ജെ പിയിലെ ഒരു ജില്ലാതലത്തിലുള്ള പ്രവര്‍ത്തകനാണെന്നും അറിയിച്ചു.












Click it and Unblock the Notifications