കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളമില്ലാത്തകുളത്തില്‍ നീന്താന്‍ശ്രമിച്ച്മരിച്ചു

  • By Meera Balan
Google Oneindia Malayalam News

കൊളംബോ: വെള്ളമില്ലാത്ത കുളത്തില്‍ നീന്താന്‍ ശ്രമിച്ച ശ്രീലങ്കന്‍ നീന്തല്‍ താരം മരിച്ചു. തന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ അമിതമായി മദ്യപിച്ച് സുഹൃത്തുക്കളെ തന്റെ നീന്തല്‍ വൈഭവം കാണിയ്ക്കാനൊരുങ്ങിയ താരം വെള്ളമില്ലാത്ത കുളത്തില്‍ വീണ് ഗുരുതരമായി പരുക്കേറ്റ ശേഷം , ആശുപത്രിയില്‍ വച്ച് മരിച്ചു. സിനില്‍ ശാന്ത എന്നയാളാണ് ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ മരിച്ചത്.

അറ്റകുറ്റപ്പണികള്‍ക്കായി ജലം നീക്കം ചെയ്ത നിലയിലായിരുന്നു കുളം. ഈ കുളത്തിലേക്ക് ഡൈവ് ചെയ്യുകായിരുന്ന സുനില്‍. തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും മരണം സംഭവിയ്ക്കുകയും ചെയ്തു. ഒരു ശ്രീലങ്കന്‍ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിയ്ക്കുന്നത്.

2013 മെയ് 28 ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. രാത്രിആയതിനാലും അമിതമായി മദ്യപിച്ചിരുന്നതിനാലും സുനിലും സുഹൃത്തുക്കളും കുളത്തില്‍ വെള്ളമില്ലാത്ത കാര്യം ശ്രദ്ധിക്കാന്‍ സാദ്ധ്യത കുറവാണ്.

ശ്രീലങ്കയില്‍ 2013 മെയ് 27 തിങ്കളാഴ്ച ഒരു സ്ത്രീ തന്‍റെ ഏഴും രണ്ടും വയസ്സുള്ള മക്കളെയും കൊണ്ട് പുഴയില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കുട്ടികള്‍ മരിയ്ക്കുകയും സ്ത്രീ രക്ഷപ്പെടുകയും ചെയ്തു. മരിച്ച പെണ്‍കുട്ടികളുടെ മൃതദേഹം ബട്ടിക്കലോളയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English summary
A well-known swimming champion’s life came to a bizarre end when, in an apparent attempt to impress his friends, he dived into a water-less swimming pool during his birthday party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X