നക്സല്‍ ആക്രമണത്തില്‍4കോണ്‍ഗ്രസുകാര്‍ക്ക്പങ്ക്
റായ്പ്പൂര്‍: ഛത്തീസ്ഗഡില്‍ മെയ് 25 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്ക്. സംഭവത്തില്‍ നാലു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. എന്‍ ഐ എ നടത്തിയ അന്വേഷണത്തില്‍ നാലുപേര്‍ മാവോയിസ്‌ററു വ്യക്തമായി സാഹായിച്ചിരുന്നതായി തെളിഞ്ഞു. അതില്‍ രണ്ട് പേര്‍ ജഥയ്‌ക്കൊപ്പം ഉള്ളവരം മറ്റ് രണ്ട് പേര്‍ ജാഥ പുറപ്പെടുന്നിടത്ത് നിന്ന് തന്നെ വിവരങ്ങള്‍ കൈമാറിയാവരായിരുന്നു.
ജദല്‍ പൂരിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ നക്‌സല്‍ ബന്ധം മനസിലാകുന്നത്. മാത്രമല്ല വളരെ ആസൂത്രിതമായി നടന്ന ആക്രമണത്തില്‍ കോണ്‍ഗ്രസുകാരുടെ സഹായം ലഭിയ്ക്കാതെ ആളുകളെ തെരഞ്ഞ് പിടിച്ച് കൊല്ലാന്‍ അതും വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധ്യമാകില്ല. മാവോയിസ്റ്റ് ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.
എന്നാല്‍ മാവോയിസ്റ്റുകളുടെ അക്രമത്തില്‍ മുടങ്ങിപ്പോയ കോണ്‍ഗ്രസിന്റെ പരിവര്‍ത്തന്‍ യാത്ര വീണ്ടും ആരംഭിയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി കെ ഹരിപ്രസാദ്. എന്നാല്‍ യാത്ര എന്നായിരിയ്ക്കും എന്ന് അദ്ദേഹം പറഞ്ഞില്ല. അക്രമണത്തിനല്‍ മരിച്ചവര്‍ക്കുള്ള ആദരവ് ജൂണ്‍ 6നും എഴിനും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications