കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രോളിംഗ് നിരോധനം: മീനുകള്‍ പെറ്റുപെരുകട്ടെ

  • By Aswathi
Google Oneindia Malayalam News

Boat
കൊല്ലം: സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതന്‍ നിലവില്‍ വരും. 47 ദിവസത്തേക്കുള്ള ട്രോളിംഗ് നിരോധനം ജൂലൈ 31 വരം നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലിന്‍ മീന്‍പിടിക്കാന്‍ പോവാനുള്ള അനുവദിയില്ല.

പത്ത് കുതിര ശക്തിമുതല്‍ ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ച ബോട്ടുകള്‍ക്കാണ് ട്രോളിംഗ് നിരോധനം ബാധകമാവുക. അതേ സമയം പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ചെറുവള്ളങ്ങളിലുള്ള മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ അനുമതിയുണ്ട്. യന്ത്രവത്കൃത ബോട്ടുകള്‍ ട്രോളിംഗിനു മുമ്പായി രാത്രിയോടെ തീരത്തടുപ്പിക്കണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദ്ദേശം.

ട്രോളിംഗ് കാലം ചെറുവള്ളങ്ങളെ സഹായിക്കാന്‍ സീ റെസ്‌ക്യൂ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍ നിയോഗിച്ചിട്ടുണ്ട്. നിരോധനം നടപ്പാക്കാന്‍ ഹാര്‍ബറുകളില്‍ പൊലീസ് പിക്കറ്റും ഏര്‍പ്പെടുത്തും. അന്യസംസ്ഥാന ബോട്ടുകള്‍ തീരം വിട്ടു പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ട്രോളിംഗ് നിരോധനം കൊണ്ടുവരുന്ന പ്രധാന വെല്ലുവിളി മത്സ്യതൊഴിലാളികളുടെ പട്ടിണിയാണ്. അതിനാല്‍ ക്ഷേമനിധിയില്‍ അംഗത്വമുള്ള എല്ലാ മത്സ്യബന്ധന തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ആശ്വാസ പദ്ധതിയിലുള്ള വിഹിതവും തൊഴിലാളികള്‍ക്ക് ലഭിക്കും.

English summary
The 47-day monsoon-time ban on fishing by mechanized trawlers in the sea off the Kerala coast will come into force on June 14 midnight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X