കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രി അജയ് മാക്കന്‍ രാജി വച്ചു

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രിസഭയില്‍ നടക്കുന്ന അഴിച്ച് പണികള്‍ക്ക് മുന്നോടിയായി അജയ് മാക്കന്‍ രാജി വച്ചു. കേന്ദ്ര ഭവന നിര്‍മ്മാണ, ദാരിദ്ര്യ നിര്‍മ്മാര്‍ജന (നഗരം)വകുപ്പ് മന്ത്രിയായിരുന്നു അജയ് മാക്കന്‍. അടുത്ത ആഴ്ച കേന്ദ്രമന്ത്രി സഭയില്‍ മന്ത്രിസ്ഥാനങ്ങളില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകും. ഇതിനു മുന്നോടിയായാണ് അജയ് മാക്കന്‍ രാജി വച്ചത്.

Ajay, Maken

എഐസിസി പുനസംഘടനയ്ക്ക മുന്നോടിയായി പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് അജയ്മാക്കന്‍ രാജി വച്ചതെന്നാണ് ചില പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

49 കാരനായ അജയ് മാക്കന്‍ ഇതിന് മുന്‍പ് ആഭ്യന്തര കാര്യ സഹമന്ത്രിയായും പന്നീട് കായിക. യുവജനക്ഷേമ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്നുകില്‍ എഐസിസി യില്‍ ഉന്നത പദവി അല്ലെങ്കില്‍ ദില്ലിയിലെ കോണ്‍ഗ്രസ് ചീഫോ ആകുമെന്നാണ് സൂചന. എന്നാല്‍ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അജയ് മാക്കനെ മത്സരിപ്പിയ്ക്കാനാണ് നീക്കമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

English summary
Ajay Maken resigned as the Housing Minister on Saturday night ahead of the reshuffle of the Council of Ministers and that of the AICC expected next week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X