Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണ്‍തുണ കാത്ത് വെള്ളക്കടുവകള്‍

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറിലെ കമല നെഹ്‌റു മൃഗശാലയിലെ വെള്ളക്കടുവകള്‍ ഒരു ആണ്‍തുണക്കായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. വംശനാശ ഭീഷണി നേരിടുന്ന ജീവി വിഭാഗമാണ് വെള്ളക്കടുവകള്‍. കമല നെഹ്‌റു മൃശാലയില്‍ ഈ ഇനത്തില്‍ പെട്ട നാല് പെണ്‍ കടുകളാണ് ഉള്ളത്. ഛത്തീസ്ഗഢിലെ ഭിലായ് മൃഗശാലയില്‍ ആണ്‍ വെള്ളക്കടുവയുണ്ട്. ഇണ ചേര്‍ക്കുന്നതിനായി ഇതിനെ തരണമെന്ന് ഇന്‍ഡോറിലെ മൃഗശാല അധികൃതര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം രണ്ട് കഴിഞ്ഞു. പക്ഷേ ഭിലായ് മൃഗശാലയിലെ അധികൃതര്‍ക്ക് കേട്ടഭാവമില്ല. ആണ്‍ കടുവക്ക് പകരം രണ്ട് ഹിപ്പോ പൊട്ടാമസുകളെ നല്‍കാം എന്ന വാഗ്ദാനവും ഫലിച്ചില്ല.

White Tiger
2008 ല്‍ ആണ് കമല നെഹ്‌റു മൃഗശാലയിലേക്ക് ഒരു ജോഡി വെള്ളക്കടുവകള്‍ എത്തുന്നത്. ശ്യാമുവും സീതയും. അവര്‍ക്ക് മൂന്ന് പെണ്‍കുഞ്ഞുങ്ങളും ജനിച്ചു. പക്ഷേ പിന്നീട് ശ്യാമു ചത്തുപോയി. പിന്നെ ശേഷിക്കുന്നത് പെണ്‍ കടുവകള്‍ മാത്രം.
പ്രശ്‌നങ്ങള്‍ കേന്ദ്ര മൃഗശാല അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് മൃഗശാല ഇന്‍ ചാര്‍ജ്ജ് ഡോ.ഉത്തം യാദവ് പറഞ്ഞു. പക്ഷേ ഫലമൊന്നും ഉണ്ടായില്ല. ഭോപ്പാലിലെ വാന്‍ വിഹാര്‍ മൃഗശാലയില്‍ നിന്ന് ഒരു സാധാരണ ബംഗാള്‍ കടുവയെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അക്കാര്യത്തിലും തീരുമാനമായിട്ടില്ലെന്ന് ഡോ.യാദവ് പറയുന്നു. വാര്‍ത്തകള്‍ പുറത്തുവന്നാലെങ്കിലും പെണ്‍കടുവകള്‍ക്ക് തുണയുണ്ടാകട്ടെ എന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ മൃഗശാല അധികൃതര്‍.
ബംഗാള്‍ കടുവകള്‍ക്ക് ഉണ്ടാകുന്ന ജനിത വ്യതിയാനമുള്ള കുട്ടികളാണ് വെള്ളക്കടുവകള്‍. ബംഗാള്‍ കടുവകള്‍ക്കുണ്ടാകുന്ന കുട്ടികളില്‍ 15000 ല്‍ ഒന്നാണ് വെള്ളക്കടുവക്കുള്ള സാധ്യത. സാധാരണ കടുവക്കുട്ടികളേക്കാള്‍ ഇവക്ക് വലിപ്പവും കൂടുതലായിരിക്കും.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+