Get Updates
Get notified of breaking news, exclusive insights, and must-see stories!

14 കാരിയെ ഡോക്ടര്‍ പീഡിപ്പിച്ചു

Red, Cross, Symbol

മുംബൈ: കടുത്ത പനിയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14 കാരിയെ ഡ്യൂട്ടി ഡോക്ടര്‍ പീഡിപ്പിച്ചു. കുട്ടിയുടെ മുത്തശ്ശി നോക്കി നില്‍ക്കെയാണ് സെന്റ് ജോര്‍ജ് ആശുപത്രിയിലെ ഡോക്ടര്‍ അക്ഷയ് അഹിറാവു(28) പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ കുട്ടിയുടെ മുത്തശ്ശി (68) ഐസിയുവിലാണ്.

സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ മാര്‍ഗ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2013 ജൂണ്‍ 29 ന് രാജ്യം വിട്ട് സിംഗപ്പൂരിലേക്ക് പോകാനാണ് ഡോക്ടറുട ശ്രമം. ജൂണ്‍ 21 നാണ് കടുത്ത പനിയെത്തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മൂമ്മയും ആശുപത്രിയില്‍ എത്തുന്നത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പെണ്‍കുട്ടിയെ തുടര്‍ പരിശോധനകള്‍ക്കായി അഹിറാവു തന്റെ മുറിയിലേക്ക് വിളിപ്പിച്ചു. വനിതാ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലാതിരുന്ന സമയയത്താണ് ഡോക്ടര്‍ പെണ്‍കുട്ടിയെ പരിശോധനയ്ക്കായി വിളിച്ചത്. പെണ്‍കുട്ടിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട് കൂടെയുണ്ടായിരുന്ന അമ്മൂമ്മ തളര്‍ന്ന് വീണതായി ബന്ധു പറഞ്ഞു. ഇവര്‍ ഇപ്പോള്‍ ഐസിയു വില്‍ ചികിത്സയിലാണ്.

പെണ്‍കുട്ടിയെ ഡോക്ടര്‍ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണം ഉണ്ട്. പ്രതിയായ ഡോക്ടര്‍ തന്നെ പരിശോധിക്കുന്നതിനെ പെണ്‍കുട്ടി ശക്തമായി എതിര്‍ക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ പുറത്ത് അറിയാന്‍ തുടങ്ങിയത്. മാനസികമായി തളര്‍ന്ന് അവസ്ഥയിലുള്ള പെണ്‍കുട്ടി ഇപ്പോള്‍ ആരോടും സംസാരിക്കാറില്ല.

സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡോക്ടറെ പുറത്താക്കിയതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ആദ്യമായാണ് സെന്റ് ജോര്‍ജ് ആശുപത്രിയില്‍ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. എന്നാല്‍ പ്രതിയുടെ വിവാഹം കഴിഞ്ഞെന്നും ഇയാള്‍ സിംഗപ്പൂരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എയര്‍പ്പോര്‍ട്ടുകളിലും മറ്റും ലുക്ക് ഔട്ട്‌നോട്ടീസ് പതിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+