ഗര്‍ഭിണിയായ മകളെ കഴുത്തുഞെരിച്ച് കൊന്നു
നാസിക്ക്: എട്ടുമാസം ഗര്‍ഭിണിയായ മകളെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് 18 കാരിയായ പെണ്‍കുട്ടി അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത്. മാതാപിതാക്കളെ ധിക്കരിച്ച് അന്യമതസ്ഥനെ വിവാഹം ചെയ്തതിന് മകളോട് നേരത്തതന്നെ അച്ഛന് ദേഷ്യം ഉണ്ടായിരുന്നത്രെ.
ഹനുമന്‍വാഡി പ്രദേശത്ത് താമസിക്കുന്ന ഏകദാഥ് കിഷനാണ് മകളെ കൊലപ്പെടുത്തിയത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു ഇയാളുടെ മകള്‍. കഴിഞ്ഞ വര്‍ഷമാണ് അച്ഛനമ്മമാരുടെ ഇംഗിതത്തിന് വിപരീതമായി അന്യമതത്തില്‍പെട്ട ആളെ വിവാഹം ചെയ്തത്.
രാവിലെ ഓട്ടോറിക്ഷയില്‍ കയറുമായി മകളുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്. വീട്ടിലെത്തിയ ഉടനെ വലിയമ്മയ്ക്ക് അസുഖമാണ്, ഒപ്പം കൂടെ വരണമെന്ന് മകളോട് ആവശ്യപ്പെട്ടു. എന്നാല്‍ മകള്‍ ഇതിന് വഴങ്ങിയില്ല.
18 വയസ്സുകാരിയായ മകള്‍ പമാ കംബാളിനെ ഇയാള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ അയല്‍ക്കാരുടെ സഹായത്തോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് ഗംഗാപൂര്‍ പോലീസ് ഏകനാഥിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications