Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയ്ക്ക് പുതിയ മാഗസിന്‍

ദില്ലി: ഭാരതീയ ജനതാ പാര്‍ട്ടിയിലെ വനിതാവിഭാഗം തങ്ങളുടെ ആദ്യ മാസവാരിക പ്രസിദ്ധീകരിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവായ സുഷ്മാ സ്വരാജാണ് 2013 ജൂണ്‍ 27 ന് മാഗസിന്‍ പ്രകാശനം ചെയ്തത്. ഹമാരി ബഹനേം എന്നാണ് മാഗസിന്റെ പേര്.

Sushma, Swaraj

ബിജെപിയുടെ വളര്‍ച്ചയ്ക്ക് മാഗസിന്‍ സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സുഷമാ സ്വരാജ് പറഞ്ഞു. സമകാലിക രാഷട്രീയ സംഭവങ്ങളും ബിജെപി ഭരണ പ്രദേശങ്ങളില്‍ സ്ത്രീകളില്‍ ഉയര്‍ന്ന് വരേണ്ടതിന്റെ ആവശ്യകതയും മാഗസിനില്‍ ഉണ്ടെന്നും സുഷ്മ.

സ്ത്രീകള്‍ക്ക് ആദ്യമായി 33 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ടത് ബിജെപിയാണെന്നും സുഷ്മാ സ്വരാജ് പറഞ്ഞു. ബിജെപി മഹിളാ മോര്‍ച്ച പ്രസിഡന്റ് സരോജ് പാണ്ഡെയാണ് മാഗസിന്റെ എഡിറ്റര്‍. ഗോവയില്‍ നടന്ന ബിജെപി നേതൃയോഗത്തിന് ശേഷം ബിജെപി ആകെ മാറ്റത്തിന്‍റെ പാതയിലാണ്.

ജനങ്ങളെ തങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടിയാണ് ബിജെപിയുടെ ഓരോ നീക്കങ്ങളും. സ്ത്രീകള്‍ക്ക് പാര്‍ട്ടിയെക്കുറിച്ചുള്ള അറിവും ബോധവം വളര്‍ത്തുന്നതിനും ബിജെപി ശ്രദ്ധിക്കുന്നതായി അടുത്തിടെ കാണാന്‍ കഴിഞ്ഞു. മോഡിയെ തെരഞ്ഞെടുപ്പിന്‍റെ അമരക്കാരനാക്കിയത് പലപ്രശനങ്ങള്‍ക്കും കാരണമായെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തില്‍ മോഡി ഇഫക്ട് കാണാനാകുമെന്ന പ്രതീക്ഷ ബിജെപിയ്ക്കുണ്ട്.

സ്ത്രീകളുടെ സുരക്ഷയും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസിനെ അവര്‍ പ്രതിക്കൂട്ടിലാക്കുന്നത്. ദില്ലി തെരഞ്ഞെടുപ്പിലും ബിജെപിയും എഎപിയും ശക്തമായി ഉയര്‍ത്തിക്കാട്ടുന്നത് സ്ത്രീ സിരക്ഷ തന്നെയാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ബിജെപിയില്‍ വനിതാ അംഗങ്ങള്‍ കൂടുതല്‍ എത്തുന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+