Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറിയര്‍ ബോയ് ചമഞ്ഞ് മോഷണം;5ലക്ഷംരൂപ കവര്‍ന്നു.

ദില്ലി: കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി നാലംഗ സംഘം വൃദ്ധയെ കെട്ടിയിട്ട ശേഷം പണവും സ്വര്‍ണവും കവര്‍ന്നു. 2013 ജൂണ്‍ 29 നാണ് സംഭവം നടക്കുന്നത്. ദക്ഷിണ ദില്ലിയിലെ ലജ് പത്ത് നഗര്‍-III ലാണ് സംഭവം. വീട്ടിലുണ്ടായിരുന്ന ഷൈല്‍ ജെര(68 ) യെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവും ഉള്‍പ്പടെ അഞ്ച് ലക്ഷം രൂപയുടെ സ്വത്താണ് മോഷ്ടിച്ചത്.ഉച്ചയോടെ വീട്ടിലെത്തിയ യുവാവ് താന്‍ കൊറിയര്‍ തരാന്‍ എത്തിയതാണെന്ന് പരിചയപ്പെടുത്തുകയായിരുന്നു. വാതില്‍ തുറന്ന് സ്ത്രീ പുറത്തിറങ്ങിയപ്പോള്‍ യുവാവിനൊപ്പം മറ്റ് മൂന്ന് ആളുകളേയും കണ്ടു. ഞൊടിയിടയ്ക്കുള്ളില്‍ വൃദ്ധയുടെ വായ് ടേപ്പ് ഉപയോഗിച്ച് മൂടിക്കെട്ടിയ ശേഷം ഇവരുടെ കൈ-കാലുകള്‍ ബന്ധിച്ചു. അതിനുശേഷമാണ് പണവും മറ്റും കൊള്ളയടിച്ചത്.

Delhi
ഈ സമയം വീട്ടില്‍ രണ്ട് മരപ്പണിക്കാര്‍ ഉണ്ടായിരുന്നു.എന്നാല്‍ കൊള്ള നടന്ന വിവരമൊന്നും അവര്‍ അറിഞ്ഞില്ല. വീട്ടിലെ ജോലിക്കാരി പുറത്ത് പോയ സമയത്താണ് മോഷണം നടക്കുന്നത്. പ്രതികളെ ഇത് വരെയെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ല. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് മോഷണം നടന്നത്.വീട്ടിനുള്ളില്‍ ഇത്രയും ആസൂത്രിതമായി കവര്‍ച്ച നടത്തണമെങ്കില്‍ വീട്ടിനുള്ളില്‍ നിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം, പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+