കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വേണ്ടെന്ന് മുസ്ലീങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടത്തരുതെന്ന് പശ്ചിമ ബംഗാളിലെ മുസ്ലീം സമൂഹം. ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി മമത ബാനര്‍ജിയോടാണ് മുസ്ലീം സംഘടനാ നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

Polling Machine

ജൂലായ് 19 നാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇത് വെള്ളിയാഴ്ചയാണ്. കൂടാതെ റംസാന്‍ മാസത്തിലുമാണ്. റംസാനിലെ വെള്ളിയാഴ്ച മുസ്ലീങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ട് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് മുസ്ലീം സംഘടനകളുടെ ആവശ്യം.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മീര പാണ്ടേക്കും മെമ്മോറാണ്ടം സമര്‍പ്പിച്ചു. 15 മുസ്ലീം സംഘടാ പ്രതിനിധികളാണ് മൗലാന മുഹമ്മദ് തോഹ സിദ്ദിഖിയുടെ നേതൃത്വത്തില്‍ നേരിട്ടെത്തി അപേക്ഷ നല്‍കിയത്.

നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ ആവശ്യം സുപ്രീം കോടതി തള്ളി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയേയും തിരഞ്ഞെടുപ്പ് കമ്മീഷണറേയും സമീപിച്ചത്.

സുപ്രീം കോടതി നടപടി ഞെട്ടിപ്പിക്കന്നതാണെന്നാണ് മുഹമ്മദ് തോഹ സിദ്ദിഖി പറഞ്ഞത്. ഞങ്ങള്‍ രാജ്യത്തെ സ്‌നേഹിക്കുന്നവരാണ്. അതുകൊണ്ടാണ് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്. റംസാന്‍ കാലമായതിനാലാണ് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തിത്തരണം എന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ചെയ്യുന്നിടത്തെ തിരക്കൊഴിവാക്കാന്‍ കൂടുതല്‍ പോളിങ് ബൂത്തുകള്‍ അനുവദിക്കണമെന്നും മുസ്ലീം സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂനപക്ഷ യുവജന സംഘട നേതാക്കള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

English summary
Muslim organisations on Thursday urged West Bengal Chief Minister Mamata Banerjee and State Election Commissioner Mira Pandey to advance the election time of panchayat polls by at least an hour in view of Ramzan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X