Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യയില്‍ മദ്യത്തിന് വിലക്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ ചില ഭാഗങ്ങളില്‍ മദ്യത്തിന്റെ വില്‍പനക്കും വിതരണത്തിനും നിയന്ത്രണം വരുന്നു. മുസ്ലീം യാഥാസ്ഥിതിക വിഭാഗം സുപ്രീം കോടതിയില്‍ നേടിയ വിധിയാണ് മദ്യ നിരോധനത്തിന് വഴിയൊരുക്കുന്നത്.

Indonesian

മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ മദ്യത്തിന്റെ ഉപഭോഗം പൊതുവെ കുറവാണ്. രാജ്യത്തെ ചെറിയ ഒരു ന്യൂനപക്ഷവും വിദേശ വിനോദ സഞ്ചാരികളും മാത്രമേ മദ്യം ഉപയോഗിക്കാറുണ്ടായിരുന്നുള്ളു. അതുകൊണ്ട തന്നെ മദ്യത്തിന് വിലക്കോ നിയന്ത്രണങ്ങളോ ഉണ്ടായിരുന്നില്ല.

എന്നാല്‍ കടുത്ത മതമൗലിക വാദികള്‍ അധികാരത്തിലുള്ള പ്രാദേശിക ഭരണ കൂടങ്ങള്‍ അവിടങ്ങളില്‍ മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയുന്നു. എന്നാല്‍ ഇപ്പോള്‍ ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട് എന്ന കടുത്ത മത മൗലിക സംഘടന സുപ്രീം കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചതോടെ മദ്യത്തിനുള്ള വിലക്ക് ഇന്തോനേഷ്യയില്‍ മുഴുവനായും വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഇന്തോനേഷ്യയിലെ സദാചാര പോലീസുകരാണ് ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട്. ബാറുകളിലും പബ്ബുകളിലും 'റെയ്ഡ്' നടത്തും. ഇവരുടെ കണ്ണില്‍ സദാചാര വിരുദ്ധം എന്ന് തോന്നു കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശിക്ഷയും കിട്ടും.

2013 ജൂണ്‍ പകുതിയോടെ തന്നെ സുപ്രീം കോടതി ഇക്കാര്യത്തില്‍ വിധി പറഞ്ഞിരുന്നു എന്നാണ് അറിയുന്നത്. പക്ഷേ ഇപ്പോഴാണ് വാര്‍ത്ത പുറത്ത് വരുന്നത്.

വിധിയില്‍ ഇന്തോനേഷ്യിലെ എല്ലാം മുസ്ലീങ്ങളും സംതൃപ്തരാണെന്ന് ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ട് നേതാവ് സലീം അലത്താസ് പറയുന്നു. സുപ്രീം കോടതി വിധി ഭാവി തലമുറകളെയാണ് രക്ഷിച്ചതെന്നും അലത്താസ് പറഞ്ഞു.

പല സ്ഥലങ്ങളും മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അത് എവിടെയൊക്കെ ആണെന്ന് അറിയില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. എന്നാല്‍ 22 മുനിസിപ്പാലിറ്റികളിലും , രാജ്യ തലസ്ഥാനമായ ജക്കാര്‍ത്തയുടെ തന്നെ ചിലഭാഗങ്ങലിലും മദ്യത്തിന് ഇപ്പോള്‍ തന്നെ നിരോധനമുണ്ടെന്ന് ജക്കാര്‍ത്ത് പോസ്റ്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+