കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രിയില്‍ പ്രകാശിയ്ക്കുന്ന മരങ്ങള്‍ വരുന്നു

  • By Meera Balan
Google Oneindia Malayalam News
Glow, Dark, Trees

സാന്‍ ഫ്രാന്‍സിസ്‌കോ: രാത്രിയില്‍ സ്വയം പ്രകാശിയ്ക്കുന്ന സസ്യങ്ങളെ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍. ആന്‍റണി ഇവാന്‍സ്, ഓമ്രി അമിരാവ് ഡ്രോറി, കിലേ ടെയ്‌ലര്‍ എന്നിവരാണ് പുതിയ പരീക്ഷണത്തിന് പിന്നില്‍.

സ്വയം പ്രകാശിക്കാന്‍ കഴിവുള്ള ബാക്ടീരിയകളുടെ ജനിതക വസ്തു എടുത്ത് സസ്യത്തിന്‍റെ ജനിതക ഘടനയുമായി ചേര്‍ത്താണ് പ്രകാശം ഉത്പ്പാദിപ്പിക്കാന്‍ ശ്രമിയ്ക്കുന്നത്.വിബ്രിയോ ഫിഷറി എന്ന ബാരക്ടീരിയയെ ഉപയോഗിച്ച് സസ്യങ്ങളെയും പ്രകാശിപ്പിക്കാനാണ് നീക്കം.എന്നാല്‍ ഇത് വരെയും ഇവയുടെ നിര്‍മ്മാണം ആരംഭിച്ചിട്ടി്‌ല. ഇതിനായി ഫണ്ട് സ്വരൂപിയ്ക്കുകയും മറ്റും ചെയ്തിട്ടുണ്ട്.

സമുദ്രത്തിലും മറ്റും കാണുന്ന മറൈന്‍ ബാക്ടീരിയ ആണ് വിബ്രിയോ ഫിഷറി. ചോളത്തിലും പരുത്തിച്ചെടിയിലും വ്യാപകമായി ആക്രമിച്ചിരുന്ന ഒരു തരം കീടത്തെത്തുരത്താന്‍ അന്ന് ശാസ്ത്രജ്ഞര്‍ ബേസിനലസ് തുരിന്‍ജെനസിസ് എന്ന ബാക്ടീരിയയെ ഉപയോഗിച്ചതാണ് പുതിയ കണ്ടെത്തലിന് അമേരിക്കയിലെ ശാസ്ത്രജ്ഞര്‍ക്ക് പ്രചോദനമായത്.

കണ്ടെത്തല്‍ പ്രാവര്‍ത്തികമായി ഇത്തരം സസ്യങ്ങള്‍ നിലവില്‍ വന്നാല്‍ തെരുവ് വിളക്കുകള്‍ക്ക് പകരം നമുക്ക് മരങ്ങള്‍ നട്ട് പിടിപ്പിയ്ക്കാം. ചെറിയതോതിലെങ്കിലും വൈദ്യുതി പ്രതിസന്ധിയെ മറികടക്കാന്‍ ഇത്തരം മരങ്ങള്‍ സഹായിക്കും.

English summary
San Francisco-based entrepreneur Antony Evans has come up with a radical idea for curbing power usage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X