Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാന്‍സ് ബാര്‍ അനുമതി; 'ചെന്നൈ ഗേള്‍സ്' ഹാപ്പി

mumbai
ചെന്നൈ: മഹാരാഷ്ട്രയില്‍ ഡാന്‍സ് ബാറുകള്‍ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയതോടെ ചെന്നൈയില്‍ നിന്നുള്ള ഡാന്‍സ് ഗേളുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു. തെന്നിന്ത്യയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കാണ് മുംബൈ പോലുള്ള മഹാനഗരങ്ങളിലെ ഡന്‍സ് ബാറുകളില്‍ ആവശ്യക്കാരുള്ളത് എന്നാണ് ഇടനിലക്കാര്‍ പറയുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ നോമ്പ് തുടങ്ങിയതോടെ ജോലി നഷ്ടപ്പെട്ട് നിരവധി ഡാന്‍സ് ബാര്‍ ജീവനക്കാര്‍ തിരിച്ചുവന്നിരുന്നു. ഇവര്‍ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പിടിവള്ളിയാണ് സുപ്രീം കോടതിയുടെ വിധി. ഗള്‍ഫില്‍ കുറഞ്ഞ ശമ്പളവും നിലവാരമില്ലാത്ത ജീവിതസൗകര്യങ്ങളുമാണ് ഉണ്ടായിരുന്നതെന്നും ഇവരില്‍ പലരും അഭിപ്രായപ്പെടുന്നു.

ഇടനിലക്കാരാണ് ഗള്‍ഫില്‍ തങ്ങളുടെ പണം പിടുങ്ങിയിരുന്നത് എന്നാണ് ഇവരുടെ പരാതി. മുംബൈയിലെ ഡാന്‍സ് ബാറുകള്‍ ലക്ഷ്യമാക്കിയാണ് ഇവരുടെ ഇനിയുള്ള യാത്ര. സിനിമാ മോഹവുമായി ചെന്നൈയിലും കോടമ്പാക്കത്തും എത്തിയ പലരും ഇക്കൂട്ടത്തിലുണ്ട്. ഒന്നോ രണ്ടോ സിനിമകളില്‍ തല കാണിക്കാന്‍ അവസരം കിട്ടിയവരുമുണ്ട്.

ബിറ്റ് റോളുകള്‍ ചെയ്ത് സിനിമയില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നതിലും നല്ലത് ഡാന്‍സ് ബാറാണ് എന്നാണ് ഇവരില്‍ പലരുടെയും അഭിപ്രായം. ചെറിയ റോളുകള്‍ ചെയ്തിരുന്ന ഗായത്രി പറയുന്നത് ഇങ്ങനെ. സിനിമയില്‍നിന്ന് രക്ഷപ്പെടാന്‍ പ്രയാസമാണ്. എന്നാല്‍ ഡാന്‍സ് ബാറിലാണെങ്കില്‍ ഏതെങ്കിലും പണക്കാരന് തങ്ങളെ ഇഷ്ടപ്പെട്ടാല്‍ പണം കൊണ്ട് മൂടും.

കോടമ്പാക്കം, വടപളനി, സാലിഗ്രാമം തുടങ്ങിയ സ്ഥലങ്ങളിലാണ് ഡാന്‍സുകാരില്‍ കൂടുതലും ഉള്ളത് എന്നാണ് ഇടനിലക്കാരനായ ലക്ഷ്മി പറയുന്നത്. എഴുപതിനായിരത്തോളം സ്ത്രീകളാണ് മഹാരാഷ്ട്രയിലെ ഡാന്‍സ് ബാറുകളില്‍ ജോലി ചെയ്യുന്നതെന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+