മിസ്ഡ് കോള്‍ പ്രണയം; വീട്ടമ്മ വീടുവിട്ടു
കാസര്‍കോട്: മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട യുവാവിന് വേണ്ടി 23 കാരി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. പാലക്കാട് സ്വദേശിനിയായ വീട്ടമ്മ കീമുകനെ കാണാനായി കാസര്‍കോട് വരെ ഒറ്റയ്ക്ക് യാത്ര ചെയ്തു. പാതിരാത്രിയോടെ കാസര്‍കോട് ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇവരെ പോലീസ് പിടികൂടി.
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വന്നാല്‍ സീകരിക്കാമെന്നായിരുന്നു മിസ്ഡ് കോള്‍ കാമുകന്റെ വാഗ്ദാനം. ഇത് വിശ്വസിച്ചാണ് 23 കാരിയ കുടുംബത്തെ കളഞ്ഞ് കാസര്‍കോട്ട് എത്തിയത്. എന്നാല്‍ കാമുകന് പകരം ഇവര്‍ ചെന്നെത്തിയത് പോലീസിന്റെ കയ്യിലായിരുന്നു. അസമയത്ത് ബസ് സ്റ്റാന്‍ഡില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട് പോലീസ് വിവരം തിരക്കിയപ്പോഴാണ് കാമുകനെ കാത്ത് നില്‍ക്കുകയാണ് എന്ന് ഇവര്‍ പറഞ്ഞത്.
പോലീസ് കാമുകനെ വിളിച്ചുനോക്കിയപ്പോള്‍ താന്‍ പയ്യന്നൂരാണ്, കുറച്ച് സമയത്തിനകം കാസര്‍കോട്ട് എത്തും എന്നായിരുന്നു കാമുകന്റെ മറുപടി. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഇയാളുടെ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടില്‍ വിവരമറിയിച്ച ശേഷം പോലീസ് ഇവരെ വനിതാ സെല്ലിലേക്ക് മാറ്റി.
അജിത്ത് എന്നാണ് കാമുകന്റെ പേര് എന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. മണ്ണാര്‍ക്കാട്ട് സ്വദേശിനിയാണ് മിസ്ഡ് കോള്‍ കാമുകന് വേണ്ടി ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിവന്നത്. അജിത്തിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications