കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐആര്‍സിടിസി വഴി ഇനി ഡ്രസ്സും വാങ്ങിക്കാം

  • By Soorya Chandran
Google Oneindia Malayalam News
IRCTC

ദില്ലി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ(ഐആര്‍സിടിസി) വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് മാത്രമല്ല മറ്റ് സാധനങ്ങളും വാങ്ങിക്കാം. ഓണ്‍ലൈന്‍ വിപണിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും ഇനി ഐആര്‍സിടിസി വഴി കഴിയും. ഇതിനായി യെഭി ഡോട്ട് കോമുമായി(Yebhi.com) ഐആര്‍സിടിസി കരാര്‍ ഒപ്പിട്ടു.

ഒരു വര്‍ഷത്തേക്കാണ് കരാര്‍. യെഭി ഡോട്ട് കോമിന്റെ കീഴിലുള്ള ഷോപ് ഓണ്‍ലൈന്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നടത്തിപ്പ് ചുമതല. ഇവരായിരിക്കും ഒരു വര്‍ഷക്കാലം ഐആര്‍സിടിസിയുടെ ലോജിസ്റ്റിക്‌സ്, ഓഫറുകള്‍, സാധനങ്ങള്‍ എത്തിക്കല്‍, പേയ്‌മെന്റ് ഗേറ്റ് വേ എന്നീ കാര്യങ്ങള്‍ നോക്കി നടത്തുക.

യെഭി ഡോട്ട് കോമിന്റെ കാറ്റ് ലോഗിലുള്ള എല്ലാ സാധനങ്ങളും ഐആര്‍സിടിസി സൈറ്റ് വഴിയും വാങ്ങാം. വസ്ത്രങ്ങള്‍, ഷൂസ്, ഫര്‍ണീച്ചര്‍, അലങ്കാര വസ്തുകള്‍ തുടങ്ങി നിരവധി സാധനങ്ങളാണ് യെഭി ഡോട്ട് കോമിലുള്ളത്.

എന്തായാലും ഒറ്റ വര്‍ഷത്തേക്ക് മാത്രമേ ഈ കരാറിന് കാലാവധിയുള്ളു. ദിവസംവും 12 ലക്ഷത്തോളം പേര്‍ ഐആര്‍സിടിസിയുടെ സൈറ്റ് സന്ദര്‍ശിക്കുന്നുണ്ട്. യെഭി ഡോട്ട് കോമിന് ഇതുവഴി ഏതാണ് 200 കോടിരൂപയുടെ വരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.

ട്രയിന്‍ ടിക്കറ്റുകള്‍ക്ക് പുറമേ ഐആര്‍സിടിസി നേരത്തെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങും ഹോട്ടല്‍ റൂം ബുക്കിങ്ങുമെല്ലാം മുമ്പ് ചെയ്തിരുന്നു.

പുതിയ കാര്‍ പ്രകാരം സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങളെല്ലാം ഐആര്‍സിടിസി തന്നെയാണ് ഒരുക്കുക. ബാക്കി കാര്യങ്ങളെല്ലാം യെഭി ഡോട്ട് കോം നിര്‍വ്വഹിക്കും.

ഐആര്‍സിടിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതോടെ ഇന്ത്യ മുഴുവന്‍ തങ്ങളുടെ ബിസിനസ് വ്യാപിപ്പിക്കാനുള്ള അവസരമാണ് കിട്ടിയിരിക്കുന്നതെന്ന് യെഭി ഡോട്ട് കോമിന്റെ സിഇഒ മന്‍മോഹന്‍ അഗര്‍വാള്‍ പറഞ്ഞു. വലിയ നഗരങ്ങള്‍ക്കപ്പുറത്ത് ചെറിയ നഗരങ്ങളിലേക്കുകൂടി ബിസിനസ് വ്യാപിപ്പിക്കാനാകുമെന്നാണ് യെഭി ഡോട്ട് കോമിന്റെ പ്രതീക്ഷ.

2013 ആഗസ്റ്റ് മാസത്തോടെ കരാര്‍ നിലവില്‍ വരും.

English summary
Indian Railway Catering and Tourism Corporation (IRCTC), a subsidiary of the Indian Railways, has made a move towards becoming a major online retailer by forging a partnership with Yebhi.com.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X