കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ല;വെള്ളിയാഴ്ച 9 നവജാതശിശുക്കള്‍ മരിച്ചു

  • By Meera Balan
Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡിഷയിലെ ബുര്‍ലയുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച (2013 ജൂലൈ 19) ന് ഒന്‍പത് നവജാത ശിശുക്കള്‍ മരിച്ചു. മാസം തികയാതെ പ്രസവിച്ചതിനാല്‍ ഇന്‍കൃുബേറ്ററിലേക്ക് മാറ്റിയിരുന്ന ഒന്‍പത് കുഞ്ഞുങ്ങളാണ് ഒറ്റ ദിവസം കൊണ്ട് മരിച്ചത്. ബുര്‍ലയിലെ വിഎസ്എസ് സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടികള്‍ മരിയ്ക്കാനിടയാക്കിയതെന്നാണ് നാട്ടുകാരും മരിച്ച കുട്ടികളുടെ ബന്ധുക്കളും ആരോപിയ്ക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ഒഡിഷ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇന്‍ക്യുബേറ്ററില്‍ സൂക്ഷിച്ചിരുന്ന കുട്ടികള്‍ അസുഖ ബാധിതരും ഭാരം വളരെ കുറഞ്ഞവരും ആയിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ലക്ഷ്മീകാന്ത് ദാഷ് പറഞ്ഞു. മോശം ആരോഗ്യസ്ഥിതിയെത്തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഏകദേശം 500 ഗ്രാമും അതിനുമുകളിലും ഭാരമുള്ളവരാണ് മരിച്ച കുട്ടികള്‍. സംഭവത്തെക്കുറിച്ച് ശിശുവിഭാഗം മേധാവിയോട് സൂപ്രണ്ട് വിശദീകരണം തേടിയിട്ടുണ്ട്.

ജനിയ്ക്കുമ്പോള്‍ തന്നെ അസുഖങ്ങള്‍ ബാധിച്ചതിനാലാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കുട്ടികളുടെ മരണത്തിന് ഉത്തരവാദി ആശുപത്രി അധികൃതരാണെന്നാണ് ബന്ധുക്കള്‍ ആരോപിയ്ക്കുന്നത്. സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ബുര്‍ലയിലെ റോഡ് ഉപരോധിയ്ക്കുകയും ചെയ്തു.

English summary
This news goes on to highlight the fact that we don’t care much about children in India. Nine newborn babies have died at the state-run VSS Medical College and Hospital in Burla the last 24 hours, leading the Odisha government to order an investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X