മോഡിയ്ക്ക് വിസ നല്‍കാതിരിയ്ക്കാന്‍ ഒബാമയ്ക്ക്കത്ത്
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയ്ക്ക് യു എസ് വിസ അനുവദിയ്‌ക്കെരുതെന്ന് ആവശ്യപ്പെട്ട് 65 എം പിമാര്‍ 40 ലോക്‌സഭാ എംപിമാര്‍ ഉള്‍പ്പടെ ബറാക്ക് ഒബാമയ്ക്ക് കത്തെഴുതി. നരേന്ദ്ര മോഡിയ്ക്ക് വിസ നല്‍കരുതെന്നതാണ് കത്തിലെ ആവശ്യം.ജൂലൈ 23 ന് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 65 എംപിമാര്‍ 12 പാര്‍ട്ടികളെ പ്രതിനീധീകരിയ്ക്കുന്നവരാണ്. ഞങ്ങല്‍ ബഹുമാനപൂര്‍വ്വവും ആദരവോട് കൂടി അങ്ങയോട് അപേക്ഷിക്കുന്നു രാജ്യത്തെ നിയമവ്യവ്‌സഥകള്‍ അനുസരിച്ച് യാതൊരു കാരണവശാലും മോഡിയ്ക്ക് യുഎസ് വിസ നല്‍കരുത് എന്നാണ് കത്തില്‍ എംപിമാര്‍ പറയുന്നത്.

2012 വര്‍ഷാവസാനത്തിലാണ് വൈറ്റ് ഹൗസിലേക്ക് ഇന്ത്യന്‍ എംപിമാര്‍ കത്തെഴുതിയത്.വൈറ്റ് ഹൗസിലേക്ക് ജൂലൈ 21 ന് ഫാക്‌സ് അയക്കുകയും ചെയ്തു. ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് യു എസിലെത്തിയ സാഹചര്യത്തിലാണ് മോഡിക്കെതിരെ മറ്റുള്ളവര്‍ ഈ നീക്കം നടത്തിയത്. ഉദ്യോഗസ്ഥരോട് മോഡിയ്ക്ക് വിസ അനുവദിയ്ക്കുന്നത് മായി ബന്ധപ്പെട്ട് സംസാരിയ്ക്കുമെന്ന് രാജ്‌നാഥ് സിംഗ് നേരത്തെ സൂചിപ്പിച്ചിരുന്നു. രാജ്‌നാഥ് സിംഗ് വിസയ്ക്ക് വേണ്ടി ശ്രമക്കുന്നതിനാലാണ് അതിനെതിരായ നീക്കങ്ങള്‍ ശക്തമാക്കാന്‍ ശ്രമിച്ചതെന്ന് രാജ്യസഭയിലെ സ്വതന്ത്ര എംപിയായ മൊഹമ്മദ് അദീപ് പറഞ്ഞത്.
അമേരിക്കയിലും മോഡിയ്ക്ക് വിസ അനുവദിയ്ക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. മോഡിയ്ക്ക് വിസ അനുവദിക്കരുതെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ വിസ അനുവദിയ്ക്കുന്നതില്‍ തെറ്റിലെല്ന്നതാണ് റിപ്പബഌക്കന്‍മാരുടെ നിലപാട്. 2002 ലെ ഗുജറാത്ത് കലാപത്തില്‍ മോഡിയ്ക്ക് പങ്കുണ്ടന്നാരോപിച്ച പല വിദേശ രാജ്യങ്ങഴും അദ്ദേഹത്തിന് രാജ്യത്ത് പ്രവേശിയ്ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications